വാഗ്ദാനം പാലിച്ച് മുസ്ലിം ലീഗ്; വെള്ളിത്തോട്ടിൽ ഇന്ന് പുഞ്ചിരിയുടെ താക്കോൽ കൈമാറ്റം

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന് നടത്തും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വെെകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും. എംപി പ്രിയങ്കാ ഗാന്ധി ചടങ്ങില്‍ മുഖ്യ അതിഥി ആയിരിക്കും. മുസ്ലിം ലീഗ് ദേശീയ സംസ്ഥാനതല നേതാക്കളും യുഡിഎഫിന്‍റെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്‌റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിംഗ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്.

105 വീടുകളാണ് മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്നത്. അതിലെ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 51 വീടുകളാണ് ഇന്ന് കൈമാറുക. രണ്ടാംഘട്ട വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി മുസ്ലിം ലീഗ് അറിയിച്ചു. നിലവിലുള്ള പ്രൊജക്ട് സെറ്റിന് സമീപം തന്നെയാണ് രണ്ടാംഘട്ട വീടുകളും ഒരുങ്ങുന്നത്. മെയ് 30നകം ഈ വീടുകള്‍ കൂടി സജ്ജമാക്കുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.

spot_img

Related news

ആടിനെ മേയ്ക്കുന്നതിനിടെ തേനീച്ച ആക്രമണം; രക്ഷകരെയും ആക്രമിച്ചു; നേഴ്സിനും കുത്തേറ്റു

കൊല്ലം: ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച...

തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുതൽ സന്ദർശകർക്കായി തുറന്നു; ടിക്കറ്റ് നിരക്കുകളും മറ്റ് വിവരങ്ങളും അറിയാം

തൃശ്ശൂർ: പ്രകൃതിയോടൊപ്പം വന്യജീവികളുടെ ലോകം അടുത്തറിയാൻ അവസരമൊരുക്കി തൃശ്ശൂർ സുവോളജിക്കൽ പാർക്ക്...

സ്വന്തമായി കല്ലറയൊരുക്കി കാത്തിരുന്നു; ഒടുവിൽ ആ വയോധികൻ ജീവിതം അവസാനിപ്പിച്ചു

തിരുവനന്തപുരം: സ്വന്തം കല്ലറ നിർമിച്ച് മരണം കാത്തിരുന്ന വയോധികൻ ഒടുവിൽ ആത്മഹത്യ...

മക്കരപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; സീനിയേഴ്സിന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം....

സ്ഥാനാർത്ഥി പട്ടികയിൽ സസ്‌പെൻസ് നിലനിർത്തി സിപിഐഎം; കുന്നംകുളത്തേക്ക് സ്വരാജിനെ പരിഗണിക്കുന്നതായി സൂചന

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ...