ദോഹയെ നടുക്കി മിസൈൽ ആക്രമണം; അവശിഷ്ടങ്ങൾ പതിച്ച് വ്യവസായ മേഖലയിൽ വൻ തീപിടുത്തം

ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിന്റെ ഭാഗമായി ദോഹ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഒരു മിസൈൽ ആക്രമണം തടയുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ചാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അതേസമയം, അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര പ്രതിരോധ വിഭാഗം അറിയിച്ചു. ഇറാനിൽ നിന്ന് ഇന്ന് രാവിലെയും മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പ് തുടരുകയാണ്. പൊതുജനങ്ങൾ വീട്ടിൽ തന്നെ തുടരാനും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

spot_img

Related news

പ്രതികാരക്കനലിൽ ഇറാൻ; ഇസ്രയേലിലേക്ക് മിസൈൽ മഴ! പശ്ചിമേഷ്യ യുദ്ധഭീതിയിൽ

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...

‘രക്തത്തിന് രക്തം’; ഖമനയിയുടെ വധത്തിന് ഏതു നിമിഷവും തിരിച്ചടി നൽകുമെന്ന് ഇറാൻ

പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍....

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍....

ഡിസ്കവറി മുതൽ സ്റ്റാർലൈനർ വരെ; ബഹിരാകാശ വിസ്മയം സുനിത വില്യംസ് ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു....

പുതുവർഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; സംസ്ഥാനത്തും ഒരുക്കങ്ങള്‍ പൂര്‍ണം

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. സംസ്ഥാനത്ത് ഏറ്റവും വലിയ ആഘോഷം നടക്കുന്ന...