തൃശൂരിൽ കാറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; ഉള്ളിൽനിന്ന് പിസ്റ്റളും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

തൃശൂർ: കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി വാടകക്ക് മുല്ലക്കാടാണ് ജോസും കുടുംബവും താമസം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാമില്‍ മുല്ലക്കാട് അംഗന്‍വാടിക്കു സമീപം നിര്‍ത്തിയിട്ട കാറിനുള്ളിലാണ് ജോസിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. 

വൈകുന്നേരം നാല് മണി മുതല്‍ കാര്‍ ഇവിടെ കണ്ടെതായി പരിസരവാസികള്‍ പറയപ്പെടുന്നു. കാര്‍ ഉള്ളില്‍ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കാറിനുള്ളില്‍ നിന്നും പിസ്റ്റല്‍ പൊലീസ് കണ്ടെടുത്തു. കാറിൽ നിന്നും കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

spot_img

Related news

‘നടപടി ചീപ്പ്’; ‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...

കേരളത്തിൽ മോദി തരംഗം; കൊച്ചിയിൽ 10,800 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം, എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിസിൽ മുഴങ്ങി!

കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി....

ഫോൺ ചാർജ് തീരുന്നോ? ഗൂഗിളിന്റെ ഈ പുതിയ ഫീച്ചർ നിങ്ങൾക്കൊരു ആശ്വാസമാകും

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദനയായ 'ബാറ്ററി ഡ്രൈൻ' (Battery Drain)...

ചെന്നിത്തല നവോദയയിൽ വീണ്ടും മരണം; ‘മകൻ ഒരിക്കലും ഇത് ചെയ്യില്ല’, കൊലപാതകമെന്ന് പിതാവ്

ചെന്നിത്തല: ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ...

ദേശീയപാത ഉദ്ഘാടനം: പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന്...