പേരിന് മാത്രം മെഡിക്കൽ കോളേജ്; അടിയന്തര ചികിത്സയ്ക്ക് ഇന്നും ഇതര ജില്ലകളെ ആശ്രയിച്ച് പാലക്കാട്ടുകാർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ഏ​ക സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഗ​ര​ത്തി​ന് സ​മീ​പം യാ​ക്ക​ര​യി​ൽ സ്ഥാ​പി​ത​മാ​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടെ​ങ്കി​ലും ഇ​പ്പോ​ഴും വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ മ​റ്റു​ജി​ല്ല​ക​ളി​ലേ​ക്ക് പോ​ക​ണം. അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വ​രു​ന്ന രോ​ഗി​ക​ളെ ആ​ദ്യം ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കോ മ​റ്റു ജി​ല്ല​ക​ളി​ലെ ആശു​പ​ത്രി​ക​ളി​ലേ​ക്കോ കൊ​ണ്ടു​പോ​കേ​ണ്ട സ്ഥി​തി​യാ​ണ്.

ആ​ത്മ​ഹ​ത‍്യ​യോ കൊ​ല​പാ​ത​ക​മോ പോ​ലു​ള്ള കേ​സു​ക​ളി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​ണെ​ങ്കി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ങ്കി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊണ്ടു​പോ​ക​ണം. അ​പ്പോ​ഴും ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്നി​ല്ല. സ്വ​ന്ത​മാ​യി മെഡി​ക്ക​ൽ കോ​ള​ജ് വ​ന്നാ​ലെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഈ ​സ്ഥി​തി​ക്ക് മാ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ‍ക്ഷ​യെ​ങ്കി​ലും ഇ​പ്പോ​ഴും പ​ഴ​യ​പ​ടി ത​ന്നെ. 2014ൽ ​ആ​ണ് പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന് കീ​ഴി​ൽ

പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ത​മാ​യ​ത്. എ​ന്നാ​ൽ നി​ല​വി​ൽ വ​ന്ന് 12 വ​ർ​ഷ​മാ​യി​ട്ടും മെഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ​ഗ്ധ ചി​കി​ത്സ സൗ​ക​ര്യം ല​ഭ്യ​മാ​യി തു​ട​ങ്ങി​യി​ട്ടി​ല്ല. ദി​വ​സ​വും ശ​രാ​ശ​രി ആയി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളാ​ണ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​മൊ​ഴി​കെ​യു​ള്ള വ​കു​പ്പു​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്പെ​ഷ​ൽ ഒ.​പി​ക​ൾ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ്. സ​ർ​ജ​റി, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ഇ.​എ​ൻ.​ടി, ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മെ​ഡി​സി​ൻ, സ​ർ​ജ​റി, ഓ​ർ​ത്തോ, പ​ൾ​മ​നോ​ള​ജി, ഇ.​എ​ൻ.​ടി, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ത്വ​ക്ക് രോ​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ കി​ട​ത്തി​ചി​കി​ത്സ​യു​മു​ണ്ട്. എ​ന്നാ​ൽ, വി​ശ​ദ​മാ​യ ടെ​സ്റ്റ് സം​വി​ധാ​ന​ങ്ങ​ളു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ചി​കി​ത്സ സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കി​യാ​ൽ പാ​ല​ക്കാ​ട്ടു​കാ​ർ​ക്ക് മ​റ്റു ജി​ല്ല​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കും. ഇ​ത് സാ​മ്പ​ത്തി​ക പ്ര​യാ​സ​വും കു​റ​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ മ​ന്ത്രി​ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല.

spot_img

Related news

അൾട്രാവയലറ്റ് ഭീഷണിയിൽ ജാഗ്രത; സൂര്യാഘാതത്തെ തടയാൻ ഇവ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ്. അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നത് സൂര്യാഘാതമടക്കമുള്ള...

യുഡിഎഫിൽ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു; ലീഗിന് അതൃപ്തി, ഹൈക്കമാൻഡ് ഇടപെടുന്നു

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, യുഡിഎഫ്...

കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ യെല്ലോ അലേർട്ട്, ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ താപനില വൻതോതിൽ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും...

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തിൽ പ്രഖ്യാപിക്കും. ഹയർസെക്കൻഡറി ഫലം...

കോഴിക്കോട് 13-ൽ 13-ഉം യുഡിഎഫ് നേടും; ആത്മവിശ്വാസവുമായി മുസ്ലിം ലീഗ്

കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന്...