ജയിൽ മെനുവിൽ ഇനി ‘മത്സ്യഫെഡ്’ ടച്ച്: തടവുകാർക്ക് ആഴ്ചയിൽ രണ്ടുദിവസം മീൻ വിഭവങ്ങൾ!

കണ്ണൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നുമുതല്‍ മത്സ്യഫെഡ് മത്സ്യം നല്‍കും. 57 ജയിലുകളിലേക്കാണ് മത്സ്യം നൽകുക. ഇതിൽ ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ധാരണയായി. ഇനി മുതല്‍ തടവുകാര്‍ക്കുള്ള ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യവിഭവം നല്‍കും. ചില സമയങ്ങളിൽ ലഭ്യതക്കുറവു കാരണം മത്സ്യം ലഭിച്ചിരുന്നില്ല. മത്സ്യഫെഡിനെ ഏൽപിക്കുന്നതോടെ മത്സ്യം ഹാർബറിൽനിന്നു നേരിട്ട് ജയിലുകളിലെത്തിക്കാൻ കഴിയും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള എട്ട് വാഹനങ്ങൾ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും.

25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയതില്‍ മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്. കറിക്കഷണങ്ങളാക്കിയാണ് ഇവ ജയിലിലെത്തിക്കുന്നത്. ജയില്‍ കൗണ്ടറിലേക്കു മീന്‍ അച്ചാര്‍, ഉണക്കച്ചെമ്മീന്‍ അച്ചാര്‍ എന്നിവയും മത്സ്യഫെഡ് നല്‍കുന്നുണ്ട്. ഇവ പൊതുജനത്തിന് വാങ്ങാനാകും. ജയിലിലേക്ക് മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിൻ്റെ വരുമാനം വര്‍ധിപ്പിക്കുന്നതാണെന്നും എം ഡി ഡോ. പി സഹദേവന്‍ പറഞ്ഞു.

spot_img

Related news

അതിവേഗ റെയിൽ: ജനങ്ങളിലേക്ക് നേരിട്ട് ‘മെട്രോമാൻ’; മലപ്പുറത്ത് ഇന്ന് ജനസമ്പർക്ക പരിപാടി

കേരളത്തിൽ അതിവേഗ റെയിൽപ്പാതക്കായുള്ള പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങളോട്...

ഫേസ്ബുക്ക് കമന്റിനെച്ചൊല്ലി തർക്കം; മഞ്ചേരിയിൽ യുവാവിന് മർദ്ദനം, എംഎൽഎയുടെ മകനെതിരെ കേസ്

മലപ്പുറം: മഞ്ചേരി എംഎല്‍എ യു.എ ലത്തീഫിനെതിരെ ഫേസ്ബുക്കില്‍ അസഭ്യകമന്റ് ഇട്ടെന്നാരോപിച്ച് യുവാവിനെ...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ‘പൂട്ടുവീഴും’; കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന്...

മകനെ കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; യുവതിയെ കാറിനുള്ളിലിട്ട് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം

വർക്കല: കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ കാറിനുള്ളിൽ വച്ച് മ‍ർദ്ദിച്ച്...

നോർവേയിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ആക്രമണം; ആളപായമില്ല

ഒസ്ലോ: നോർവേയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെയാണ് തലസ്ഥാനമായ ഓസ്ലോയിലെ യുണൈറ്റഡ്...