കാസര്‍ഗോഡ്: ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ച് മലപ്പുറം സ്വദേശികളായ യുവാക്കള്‍ മരിച്ചു. ഉദുമക്കടുത്ത് പള്ളത്തുവെച്ചാണ് അപകടം.ഒതുക്കുങ്ങല്‍ സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഇരുവരും ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണാന്‍ ബുള്ളറ്റില്‍ ഗോവക്ക് പുറപ്പെട്ടതായിരുന്നു. കാസര്‍ഗോഡ് ഭാഗത്ത് നിന്നുവരികയായിരുന്ന മിനിലോറി ബൈക്കില്‍ ഇടിച്ചാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശഉപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.