തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും വായനശാലകള്‍ വരും; നടന്‍ വിജയ്‌യുടെ പുതിയ സംരംഭം

ചെന്നൈ

നടന്‍ വിജയ്!യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ച!ര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുതിയ സംരംഭത്തിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണ് നടന്‍. തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളില്‍ വായനശാല തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം നേതൃത്വത്തിലാണ് വായനശാലകള്‍ നി!ര്‍മ്മിക്കുന്നതിനായി നേതൃത്വം നല്‍കുക.

വായനശാലകള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങിക്കഴിഞ്ഞു. ഉടന്‍ വായനശാല പ്രവര്‍ത്തനം തുടങ്ങുമെന്നുമാണ് വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ അറിയിച്ചത്. എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാ?ഗമായി ആരംഭിച്ചിട്ടുണ്ട്. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച മാര്‍ക്കു വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ചടങ്ങിലെ വിജയ്!യുടെ പ്രസംഗം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

പുതിയ ചിത്രം ‘ലിയോ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിലും 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന നടന്‍ നല്‍കിയിരുന്നു. വിജയ് മക്കള്‍ ഇയക്കത്തിന് ബൂത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

spot_img

Related news

റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം

വെസ്റ്റ് ചമ്പാരന്‍: ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ റെയില്‍വെ ട്രാക്കിലിരുന്ന് പബ്ജി...

‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്‍’; ഇന്ന് മന്നം ജയന്തി

സാമൂഹിക പരിഷ്‌കര്‍ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ...

ആറ് വര്‍ഷമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍. കഴിഞ്ഞ ആറ് വര്‍ഷമായി...

പുതുവര്‍ഷപ്പുലരിയില്‍ ഞെട്ടലോടെ രാജ്യം; അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി 24 കാരന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ പുതുവര്‍ഷ ദിനത്തില്‍ അമ്മയെയും 4 സഹോദരിമാരെയും...

ദുല്‍ഖറിന്റെ ആ സൂപ്പര്‍ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്

ദുല്‍ഖറിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്‍...