തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൻ.ഡി.എ പ്രചാരണം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി 11-ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ 11ന് പ്രധാനമന്ത്രി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ചടങ്ങിൽ അരലക്ഷം പേർ പങ്കെടുക്കും.

മാറ്റം തുടങ്ങാം വികസിത കേരളം മോദിയ്ക്കൊപ്പം എന്നതാണ് എൻ ഡി എ മുദ്രാവാക്യം. അന്നേദിവസം നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കും. കലൂർ സ്റ്റേഡിയത്തിന് മുമ്പിൽ ആയിരിക്കും പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക.

രാഹുൽ ഗാന്ധി പരാജയം. രാഹുൽ ഗാന്ധി പറയുന്നതെല്ലാം പരാജയങ്ങളുടെ പ്രഖ്യാപനം. വി.ഡി സതീശൻ്റെ യാത്രയും പരാജയം, ജമാഅത്തെ ഇസ്ലാമിയുടെ അച്ചാരം വാങ്ങിയുള്ള യാത്ര. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും എസ് സുരേഷ് വ്യക്താമാക്കി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിന് കൊച്ചിയിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കുമെന്നും പറഞ്ഞിരുന്നു. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.

spot_img

Related news

വെള്ള നിറം ഔട്ട്! വിനോദയാത്ര ഇനി കളറാകും; സർക്കാർ നിയന്ത്രണങ്ങളിൽ അയവ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം...

അടച്ചിട്ട വീട്ടിൽ രക്തം വാർന്ന നിലയിൽ മൃതദേഹങ്ങൾ; പുറത്ത് കരച്ചിലുമായി പിഞ്ചുകുഞ്ഞ്; നാടിനെ നടുക്കി പൊൻകുന്നത്തെ മരണം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ,...

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്; പീഡനക്കേസിലെ അറസ്റ്റിന് ശേഷം ആദ്യ പൊതുപരിപാടി

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ...

കോൺഗ്രസിൽ ‘കൈ’ തെളിഞ്ഞു; 60 സീറ്റുകളിൽ ധാരണ, പട്ടികയുമായി നേതാക്കൾ ഡൽഹിയിലേക്ക്

കൊച്ചി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു....

സഞ്ജു കഠിനാധ്വാനത്തിന്റെ പ്രതീകം; ഔദ്യോഗിക സ്വീകരണം ഉടൻ, മന്ത്രി വി. ശിവൻകുട്ടി

ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ...