കോളേജിലേക്കുള്ള യാത്ര മരണത്തിലേക്കായി; തൃശൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏലംകുളം ചെറുകര ആലും കുട്ടത്തിലെ റിട്ട. വാട്ടർ അതോറിറ്റി എ.ഇ കുമ്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് (19) മരിച്ചത്. തൃശൂർ മുണ്ടൂരിൽ ഫർഹാൻ ഓടിച്ച ബൈക്കും ടിപ്പർ ലോറിയുമിടിച്ചാണ് അപകടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിയാണ്.

തിങ്കളാഴ്ച രാവിലെ ബൈക്കിൽ കോളേജിലേയ്ക്ക് പോയതായിരുന്നു ഫർഹാൻ. മാതാവ്: ഷാജി മോൾ കോലോത്തൊടി, പാലോളിപ്പറമ്പ് (അധ്യാപിക, എ.എം.എൽ.പി സ്‌കൂൾ ചെറുകര). സഹോദരിമാർ: ഡോ. ഫാത്തിമ ഫിദ (പി.ജി വിദ്യാർഥി, ബെംഗളൂരു), ഫിയ (എം. ടെക് വിദ്യാർത്ഥി, എൻ.ഐ.ടി കോഴിക്കോട്). ഖബറടക്കം ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

spot_img

Related news

ബിയ്യം കൊള്ളക്കാരെ പൂട്ടിയവർക്ക് അംഗീകാരം; എസ്.ഐ ജയപ്രകാശിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ

മലപ്പുറം: പൊന്നാനി ബിയ്യത്തെ പ്രവാസിയുടെ വീട്ടിൽ നിന്ന് 500 പവൻ സ്വർണം...

ഗണേഷ് കുമാർ രാജി വെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകി, അഭ്യൂഹങ്ങൾക്ക് വിരാമം

മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ്...

നടിയെ ആക്രമിച്ച കേസ്: വിധിക്ക് എതിരെ സർക്കാർ; ദിലീപിന് ഹൈക്കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയല്‍ സ്വീകരിച്ച് ഹൈക്കോടതി....

പ്രധാനമന്ത്രി കൊച്ചിയിൽ; നഗരത്തിൽ ഇന്നും നാളെയും കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും...

കുറ്റാന്വേഷണത്തിൽ ‘ബാഡ്ജ് ഓഫ് ഹോണർ’ തിളക്കം; ചങ്ങരംകുളം എഎസ്ഐ രാജേഷിന് സംസ്ഥാന പുരസ്കാരം

ചങ്ങരംകുളം: കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന...