ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഭരണകൂടം, ആശങ്കയിൽ പശ്ചിമേഷ്യ

പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കെന്ന് സ്ഥിരീകരിച്ച് ഇറാൻ ഭരണകൂടം. മോജ്തബയ്ക്ക് പരുക്കേറ്റെന്നും, എന്നാൽ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ മകനും സർക്കാർ ഉപദേഷ്ടാവുമായ യൂസഫ് പെസഷ്‌കിയാൻ പറഞ്ഞു. മോജ്തബയ്ക്ക് പരുക്കേറ്റെന്ന് സ്റ്റേറ്റ് ടെലിവിഷനും സ്ഥിരീകരിച്ചിരുന്നു.

യുദ്ധത്തിൽ പരുക്കേറ്റ നേതാവ് എന്ന അർഥമുള്ള ജാൻബാസ് ഓഫ് റമദാൻ എന്നാണ് ദേശീയ ടെലിവിഷൻ മോജ്തബയെ വിശേഷിപ്പിച്ചത്. ഏത് തരത്തലുള്ള പരുക്കാണ് മോജ്തബ ഖമനയിയുടേതെന്ന് വ്യക്തമല്ല. അതേസമയം, ഗൾഫ് മേഖലയിലെ ഇറാൻ ആക്രമണത്തിന് അയവില്ല. യുഎഇ യും സൗദി അറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് പുലർച്ചയും ആക്രമണമുണ്ടായി. സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകൾ ഉണ്ടാവണമെന്ന് യുഎഇ ആവശ്യപ്പെട്ടു.

യുഎഇ ക്കെതിരെ രണ്ട്‌ തവണയാണ്‌ ഇന്നലെ രാത്രി ഇറാന്റെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയും ആക്രമണങ്ങൾ യുഎഇ പ്രതിരോധസേന തകർത്തു. സൗദിക്ക് നേരെ ഇന്നലെ രാത്രി 20 തവണ ആക്രമണ ശ്രമമുണ്ടായി. ഷൈബാ എണ്ണപ്പാടത്തിന് നേരെ വന്ന 4 ഡ്രോണുകൾ തകർത്തു. പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ 6 തവണ മിസൈൽ ആക്രമണമുണ്ടായി. കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായതായാണ്‌ വിവരം. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

spot_img

Related news

ഇന്ത്യയുടെ വിദേശനയം സംശയത്തിന്റെ മുനയിൽ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുലും സോണിയ ഗാന്ധിയും

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിക്കാത്തതിൽ കേന്ദ്ര...

യുദ്ധത്തിനിടെ കുവൈത്തിൽ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ദോഹ: കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. ഇറാന്...

ഇറാനെതിരെ കടുപ്പിച്ച് ട്രംപ്; “ആയുധം വെച്ചില്ലെങ്കിൽ മരണം”; സൈനിക നീക്കം നാലാഴ്ച നീണ്ടേക്കും!

സമവായ ചര്‍ച്ചകള്‍ സാധ്യമെന്ന പ്രതീക്ഷകള്‍ക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ദോഹയെ നടുക്കി മിസൈൽ ആക്രമണം; അവശിഷ്ടങ്ങൾ പതിച്ച് വ്യവസായ മേഖലയിൽ വൻ തീപിടുത്തം

ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിന്റെ ഭാഗമായി ദോഹ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായതായി...

പ്രതികാരക്കനലിൽ ഇറാൻ; ഇസ്രയേലിലേക്ക് മിസൈൽ മഴ! പശ്ചിമേഷ്യ യുദ്ധഭീതിയിൽ

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...