മകനെ കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; യുവതിയെ കാറിനുള്ളിലിട്ട് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം

വർക്കല: കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ കാറിനുള്ളിൽ വച്ച് മ‍ർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. കുഞ്ഞിനെ കാണിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഭാര്യയെ ഭർത്താവ് വിളിച്ച് വരുത്തിയത്. മകന് ഭക്ഷണവുമായി എത്തിയ യുവതിയോട് റോഡിൽ നിന്ന് കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ച് കാറിൽ കയറ്റി. പിന്നീട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മകനെ കാണാനായി മറ്റൊരു വാഹനത്തിൽ എത്തിയ യുവതിയെ വാഹനം പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി ഭർത്താവ് കാറിൽ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഡോറുകളും വിൻഡോ ഗ്ലാസുകളും ലോക്ക് ചെയ്ത ശേഷമായിരുന്നു മർദ്ദനം. 

രക്ഷപ്പെടാനോ സഹായം തേടാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു യുവതി. യുവതിയുടെ വായിൽ തുണി തിരുകാനും യുവാവ് മടിച്ചില്ല. ഗ്ലാസുകളിൽ കൂളിംഗ് ഫിലിം ഒട്ടിച്ചിരുന്നതിനാൽ അകത്ത് നടക്കുന്ന അക്രമം പുറത്തുള്ളവ‍ർക്ക് കാണാനും സാധിച്ചിരുന്നില്ല. നാട്ടുകാർ ഡോർ തുറക്കാൻ ആവശ്യപ്പെട്ടതോടെ യുവാവ് കാർ മുന്നോട്ട് എടുത്തു. വീണ്ടും നിർത്തിയതോടെ നാട്ടുകാർ കൂട്ടം കൂടി. മറ്റ് വഴികളില്ലാതെ വന്നതോടെ യുവാവ് കാർ അൺലോക്ക് ചെയ്തതോടെ യുവതി കാറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. അവശ നിലയിലായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. 

കഴുത്തിലും മുഖത്തുമാണ് യുവതിക്ക് പരുക്കേറ്റിട്ടുള്ളത്. യുവതിയുടെ പരാതിയിൽ ഭർത്താവ് സിജു സോമൻ എന്നയാൾക്ക് എതിരെ കേസെടുത്തു. റോഡ് സൈഡിൽ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട്,സംശയം തോന്നിയ നാട്ടുകാർ ലോക്ക് തുറക്കാൻ ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് രക്ഷപ്പെടാനായത്. വ്യാഴാഴ്ചയാണ് സംഭവം. കാറിനുള്ളിൽ കയറിയ ശേഷം യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചു എന്നാണ് പരാതി

spot_img

Related news

ഇന്ത്യൻ ചരിത്രഗവേഷണത്തിലെ സൂര്യതേജസ്സ് അസ്തമിച്ചു; ഡോ. കെ.എൻ. പണിക്കർ വിടവാങ്ങി

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു....

വെള്ള നിറം ഔട്ട്! വിനോദയാത്ര ഇനി കളറാകും; സർക്കാർ നിയന്ത്രണങ്ങളിൽ അയവ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം...

അടച്ചിട്ട വീട്ടിൽ രക്തം വാർന്ന നിലയിൽ മൃതദേഹങ്ങൾ; പുറത്ത് കരച്ചിലുമായി പിഞ്ചുകുഞ്ഞ്; നാടിനെ നടുക്കി പൊൻകുന്നത്തെ മരണം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ,...

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൻ.ഡി.എ പ്രചാരണം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി 11-ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ 11ന് പ്രധാനമന്ത്രി...

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്; പീഡനക്കേസിലെ അറസ്റ്റിന് ശേഷം ആദ്യ പൊതുപരിപാടി

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ...