സ്വന്തമായി കല്ലറയൊരുക്കി കാത്തിരുന്നു; ഒടുവിൽ ആ വയോധികൻ ജീവിതം അവസാനിപ്പിച്ചു

തിരുവനന്തപുരം: സ്വന്തം കല്ലറ നിർമിച്ച് മരണം കാത്തിരുന്ന വയോധികൻ ഒടുവിൽ ആത്മഹത്യ ചെയ്തു. പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തിൽ പി.മോഹനനെയാണ് (72) കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പേ പൂർണ ആരോഗ്യവാനായി ഇരിക്കുമ്പോഴാണ് മോഹനൻ പുരയിടത്തിന്‍റെ മൂലയിലായി സ്വന്തമായി കല്ലറ പണിതത്. ഇടയ്ക്കിടക്ക് കല്ലറയ്ക്ക് സമീപമെത്തി ചുറ്റുപാടുകൾ വൃത്തിയാക്കുകയും സമയം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു. കാത്തിരിപ്പ് നീണ്ടുപോയത് കൊണ്ടാകാം സ്വയം ജീവിതം അവസാനിപ്പിക്കാൻ കാരണമായതെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരേയും ബുദ്ധിമുട്ടിക്കണമെന്ന ആഗ്രഹമില്ലാത്ത ആളായിരുന്നു മോഹനനെന്ന് നാട്ടുകാരും പറയുന്നു. മക്കൾക്കും ബന്ധുക്കൾക്കും തന്‍റെ മരണാനന്തരച്ചടങ്ങുകൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അതിന് ചെലവാകുന്ന തുക മുൻകൂട്ടി കണക്കാക്കി ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നെന്നും സമീപവാസികൾ പറയുന്നു. പിതാവിന്‍റെ ആഗ്രഹം കണക്കിലെടുത്ത് മോഹനന്‍റെ ആഗ്രഹം പോലെ കല്ലറയിലാണ് മക്കൾ അടക്കം ചെയ്തത്.

spot_img

Related news

ആടിനെ മേയ്ക്കുന്നതിനിടെ തേനീച്ച ആക്രമണം; രക്ഷകരെയും ആക്രമിച്ചു; നേഴ്സിനും കുത്തേറ്റു

കൊല്ലം: ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച...

തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുതൽ സന്ദർശകർക്കായി തുറന്നു; ടിക്കറ്റ് നിരക്കുകളും മറ്റ് വിവരങ്ങളും അറിയാം

തൃശ്ശൂർ: പ്രകൃതിയോടൊപ്പം വന്യജീവികളുടെ ലോകം അടുത്തറിയാൻ അവസരമൊരുക്കി തൃശ്ശൂർ സുവോളജിക്കൽ പാർക്ക്...

മക്കരപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; സീനിയേഴ്സിന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം....

വാഗ്ദാനം പാലിച്ച് മുസ്ലിം ലീഗ്; വെള്ളിത്തോട്ടിൽ ഇന്ന് പുഞ്ചിരിയുടെ താക്കോൽ കൈമാറ്റം

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ...

സ്ഥാനാർത്ഥി പട്ടികയിൽ സസ്‌പെൻസ് നിലനിർത്തി സിപിഐഎം; കുന്നംകുളത്തേക്ക് സ്വരാജിനെ പരിഗണിക്കുന്നതായി സൂചന

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ...