സ്വർണം ജീൻസിനുള്ളിൽ തുന്നിച്ചേർത്ത നിലയിൽ; വൻ സ്വർണശേഖരം പിടികൂടി കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ സ്വർണശേഖരം കസ്റ്റംസ് പിടികൂടി. ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശിയായ സെന്തിൽകുമാർ രാജേന്ദ്രൻ്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. അതീവ രഹസ്യമായായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

ഇയാൾ ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. വിമാനത്താവള കസ്റ്റംസ് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, മറ്റൊരാൾക്ക് വേണ്ടിയാണ് താൻ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 1.6 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു.

spot_img

Related news

ഇന്ത്യൻ ചരിത്രഗവേഷണത്തിലെ സൂര്യതേജസ്സ് അസ്തമിച്ചു; ഡോ. കെ.എൻ. പണിക്കർ വിടവാങ്ങി

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു....

വെള്ള നിറം ഔട്ട്! വിനോദയാത്ര ഇനി കളറാകും; സർക്കാർ നിയന്ത്രണങ്ങളിൽ അയവ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം...

അടച്ചിട്ട വീട്ടിൽ രക്തം വാർന്ന നിലയിൽ മൃതദേഹങ്ങൾ; പുറത്ത് കരച്ചിലുമായി പിഞ്ചുകുഞ്ഞ്; നാടിനെ നടുക്കി പൊൻകുന്നത്തെ മരണം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ,...

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൻ.ഡി.എ പ്രചാരണം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി 11-ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ 11ന് പ്രധാനമന്ത്രി...

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്; പീഡനക്കേസിലെ അറസ്റ്റിന് ശേഷം ആദ്യ പൊതുപരിപാടി

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ...