തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആദ്യം, കൊളോനോസ്‌കോപ്പി വഴി 4 സെ.മീ വലിപ്പമുള്ള വലിയ പോളിപ്പ് നീക്കം ചെയ്തു

മലപ്പുറം: തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ കൊളോനോസ്‌കോപ്പി വഴി ആദ്യത്തെ പോളിപെക്ടമി നടത്തി. ശരീരത്തിലെ രക്തം അകാരണമായി കുറയുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയ 65 വയസ്സുള്ള തിരൂര്‍ സ്വദേശിക്ക് നടത്തിയ പരിശോധനയിലാണ് 4 സെ.മീ വലിപ്പമുള്ള വലിയ പോളിപ്പാണ് ഇതിന് കാരണമെന്ന് കണ്ടത്തിയത്. പോളിപ്പ് (കോശങ്ങളുടെ അസാധാരണ വളര്‍ച്ച) ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനാണ് പോളിപെക്ടമി എന്ന് പറയുന്നത്. ഇത്തരത്തില്‍ തുറന്ന വയറിലെ ശസ്ത്രക്രിയയിലൂടെ കോളന്‍ പോളിപ്‌സ് നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍, സാധാരണയായി ഇത് കൊളോനോസ്‌കോപ്പി സമയത്താണ് നടത്തുന്നത്.

ജില്ല ആശുപത്രി ഗ്യാസ് എന്‍ട്രോളജിയില്‍ പുതുതായി സ്ഥാപിച്ച എ.പി.സി കോട്ടറി മെഷിന്റെ സഹായത്താലാണ് ഈ പോളിപ്പ് ശസ്ത്രക്രിയ കൂടാതെ മുഴുവനായും നീക്കം ചെയ്യുവാന്‍ സാധിച്ചത്. നീക്കം ചെയ്യാന്‍ വൈകുന്നതുമൂലം രോഗിക്ക് വന്നേക്കാവുന്ന വന്‍കുടലിലെ അര്‍ബുദം തടയാന്‍ ചികിത്സയിലൂടെ സാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം സേവനങ്ങള്‍ രോഗികള്‍ക്ക്‌ ലഭ്യമാവുന്നത് കേരളം ആരോഗ്യ രംഗത്ത് നടത്തിയ വലിയ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു പറഞ്ഞു.

ഇത്തരമൊരു സേവനം സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ തന്നെ ആദ്യമായാണ് നടക്കുന്നത്. തിരൂര്‍ ജില്ല ആശുപത്രി ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. മുരളി കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഇത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡോ. സലിം, സ്റ്റാഫ് നഴ്സ് നീതു എന്‍ഡോ സ്‌കോപ്പി ടെക്‌നീഷ്യന്‍ റെമീസ, നഴ്സിങ് അസിസ്റ്റന്റ് ബാലകൃഷ്ണന്‍ എന്നിവരും ടീമില്‍ ഉണ്ടായിരുന്നു.

spot_img

Related news

അൽ സലാമ ഐ ഹോസ്പിറ്റൽ, പെരിന്തൽമണ്ണയിൽ ഡയബറ്റിക് വിഷൻ കെയർ ക്യാമ്പ്; നവംബർ 13ന് രാവിലെ 9 മുതൽ 12 വരെ

പെരിന്തൽമണ്ണ: ലോക ഡയബറ്റിക് ദിനാചരണത്തിന്റെ ഭാഗമായി അൽ സലാമ ഐ ഹോസ്പിറ്റൽ,...

എഴുത്തച്ഛന്‍ പുരസ്‌കാരം കെ.ജി ശങ്കരപ്പിള്ളയ്ക്ക്

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം ഈ വര്‍ഷത്തെ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ കെ.ജി ശങ്കരപ്പിള്ളയാണ്...

അഫ്ഗാനിൽ വീണ്ടും പാക് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് ആക്രമണം. ഇന്ന് രാവിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡാക്...

രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അംഗൻവാടിയിൽ നിന്നും നൽകിയ അമൃതം പൊടി പാക്കറ്റിൽ പല്ലിയുടെ ജഡം കണ്ടെത്തി

തിരുവനന്തപുരം: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ; കുടിശ്ശിക തീര്‍ക്കാൻ 100 കോടി അനുവദിച്ചു

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക...