എഴുത്തച്ഛന്‍ പുരസ്‌കാരം കെ.ജി ശങ്കരപ്പിള്ളയ്ക്ക്

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം ഈ വര്‍ഷത്തെ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ കെ.ജി ശങ്കരപ്പിള്ളയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍.എസ് മാധവന്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശങ്കരപ്പിള്ള ശ്രദ്ധേയനായത്. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായിരുന്നു. ‘കെ.ജി ശങ്കരപ്പിള്ളയുടെ ‍കവിതകൾ’ എന്ന പുസ്തകത്തിന് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിരുന്നു.

1947-ൽ കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ജനനം. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻ്റ് എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്എൻ കോളേജിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലായി വിരമിച്ചു. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.

spot_img

Related news

അൽ സലാമ ഐ ഹോസ്പിറ്റൽ, പെരിന്തൽമണ്ണയിൽ ഡയബറ്റിക് വിഷൻ കെയർ ക്യാമ്പ്; നവംബർ 13ന് രാവിലെ 9 മുതൽ 12 വരെ

പെരിന്തൽമണ്ണ: ലോക ഡയബറ്റിക് ദിനാചരണത്തിന്റെ ഭാഗമായി അൽ സലാമ ഐ ഹോസ്പിറ്റൽ,...

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആദ്യം, കൊളോനോസ്‌കോപ്പി വഴി 4 സെ.മീ വലിപ്പമുള്ള വലിയ പോളിപ്പ് നീക്കം ചെയ്തു

മലപ്പുറം: തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ കൊളോനോസ്‌കോപ്പി വഴി ആദ്യത്തെ പോളിപെക്ടമി...

അഫ്ഗാനിൽ വീണ്ടും പാക് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് ആക്രമണം. ഇന്ന് രാവിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡാക്...

രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അംഗൻവാടിയിൽ നിന്നും നൽകിയ അമൃതം പൊടി പാക്കറ്റിൽ പല്ലിയുടെ ജഡം കണ്ടെത്തി

തിരുവനന്തപുരം: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ; കുടിശ്ശിക തീര്‍ക്കാൻ 100 കോടി അനുവദിച്ചു

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക...