യുഎഇയിൽ ഹൈക്കിങ്ങിനിടെ  തെന്നി വീണ  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഷാര്‍ജ: മലീഹയിൽ പ്രവാസി ഹൈക്കിങ്ങിനിടെ തെന്നിവീണ് മലയാളിക്ക്‌ ദാരുണന്ത്യം. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്‍റ് സ്ക്വയർ സ്വദേശി ബിനോയ് (51) ആണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. രാവിലെ 7.30ന് സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീഴുകയായിരുന്നു.സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ് ബിനോയ്.അബുദാബി അൽ ഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഐടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യുഎഇ ഗോൾഡൻ വീസ ലഭിച്ചിരുന്നു.മൃതദേഹം തുടർ നടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.ദുബായ് ബര്‍ഷ ഹൈറ്റ്‌സില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ: മേഘ (ദുബായ് അൽഖൂസ് ഔവർ ഓൺ ഇന്ത്യൻ സ്കൂൾ അധ്യാപിക). മക്കൾ: ഡാനിയൽ, ഡേവിഡ്.

spot_img

Related news

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ...

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരിക്ക്

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെടുകയും 130...

എച്ച്.കെ.ട്രെന്‍സ് സി.ഇ.ഒ ഹരികൃഷ്ണന് ദുബായ് യൂണിവേഴ്‌സിറ്റിയുടെ ആദരം

ദുബായ്: എച്ച്.കെ.ട്രെന്‍സ് സി.ഇ.ഒ ഹരികൃഷ്ണന് ബായ് യൂണിവേഴ്‌സിറ്റിയുടെ ആദരം. കോഡിംഗ്, ആര്‍ട്ടിഫിഷ്യല്‍...

അബ്ദുല്‍ റഹീമിന്റെ മടങ്ങിവരവിനായി കാത്ത് കേരളം; റിയാദ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ്...