പ്രവേശനം മൂവ്വായിരം പേർക്ക്, പങ്കെടുത്തത് പതിനായിരം പേർ; ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: കാസർകോട്ട് ഗായകനും വ്ലോ​ഗറുമായ ഹനാൻ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. 

കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ആളുകൾ സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവിടെ തടിച്ചുകൂടുകയായിരുന്നു. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. തിക്കും തിരക്കും കാരണം പൊലീസ് പരിപാടി നിർത്തിവെപ്പിച്ചു. ജില്ലാ പൊലീസ് മേധാവി നേരിട്ട് എത്തിയാണ് പരിപാടി നിർത്തി വെപ്പിച്ചത്. ആളുകളെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി. തിക്കിലും തിരക്കിലുംപെട്ട്‌ അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

spot_img

Related news

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട; അഭിഭാഷക അസോസിയേഷന്റെ വിയോജിപ്പിൽ വികസന നീക്കം പാളി

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം (മീഡിയ ബ്രിഫിംഗ് സെന്റർ)...

പാലപ്പിള്ളിയിൽ കാട്ടാനയാക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ...

ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങാനിരിക്കെ വിധി തട്ടിയെടുത്തു; മുത്തങ്ങ അപകടത്തിൽ മരിച്ച ഫായിസിനും അംനത്തിനും നാടിന്റെ വിട

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് നവജീവനുകൾ. ജീവിതയാത്ര...

സി.പി.ഐ.എം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ...

മന്ത്രി ഗണേഷ് കുമാറിനെതിരെ കേസ്; ഗാന്ധിയെയും നെഹ്‌റുവിനെയും അപമാനിച്ചെന്ന് പരാതി

കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി. മഹാത്മാ...