ചെസ്റ്റ് പീസിന് പകരം വിങ്‌സ് പീസ്, വേണമെങ്കില്‍ കഴിച്ചാൽ മതിയെന്ന് ജീവനക്കാരന്‍; ഹോട്ടലില്‍ കയ്യാങ്കളി

കോട്ടയം: ഭക്ഷണത്തെച്ചൊല്ലി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്കും കയ്യാങ്കളിക്കും ഇപ്പോള്‍ കുറവില്ല. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ കോട്ടയത്തു നിന്ന് പുറത്തുവരുന്നത്. ചിക്കന്‌റെ ചെസ്റ്റ് പീസ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് വിങ്‌സ് പീസ് കിട്ടിയതോടെയാണ് കയ്യാങ്കളിയുണ്ടായത്. ഏറ്റുമാനൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ഭക്ഷണം കഴിക്കാനെത്തിയ ആളും ഹോട്ടല്‍ ജീവനക്കാരനും തമ്മിലാണ് തര്‍ക്കമുണ്ടായത്. തിരുവഞ്ചൂര്‍ സ്വദേശിയും ഏറ്റുമാനൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിൻ ഓര്‍ഡര്‍ എടുക്കാന്‍ വന്ന അതിഥി തൊഴിലാളിയോട് ചിക്കന്‍ ഫ്രൈയ് ആവശ്യപ്പെട്ടു. ചിക്കന്‌റെ ചെസ്റ്റ് പീസ് വേണമെന്നും നിധിന്‍ പറഞ്ഞിരുന്നു. എന്നാൽ നിധിന് കിട്ടിയതാകട്ടെ വിങ്‌സ് പീസും.

ഇത് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും സംസാര രീതി ചോദ്യം ചെയ്തതോടെ തന്നെ മര്‍ദിച്ചുവെന്നും നിധിന്‍ പറഞ്ഞു. ആക്രമണത്തില്‍ ഇയാളുടെ നെറ്റിക്ക് പരിക്കുണ്ട്. പിന്നാലെ ജീവനക്കാരന്‍ സ്ഥലം വിട്ടെന്നും നിധിന്‍ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

spot_img

Related news

ഇന്ത്യൻ ചരിത്രഗവേഷണത്തിലെ സൂര്യതേജസ്സ് അസ്തമിച്ചു; ഡോ. കെ.എൻ. പണിക്കർ വിടവാങ്ങി

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു....

വെള്ള നിറം ഔട്ട്! വിനോദയാത്ര ഇനി കളറാകും; സർക്കാർ നിയന്ത്രണങ്ങളിൽ അയവ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം...

അടച്ചിട്ട വീട്ടിൽ രക്തം വാർന്ന നിലയിൽ മൃതദേഹങ്ങൾ; പുറത്ത് കരച്ചിലുമായി പിഞ്ചുകുഞ്ഞ്; നാടിനെ നടുക്കി പൊൻകുന്നത്തെ മരണം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ,...

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൻ.ഡി.എ പ്രചാരണം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി 11-ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ 11ന് പ്രധാനമന്ത്രി...

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്; പീഡനക്കേസിലെ അറസ്റ്റിന് ശേഷം ആദ്യ പൊതുപരിപാടി

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ...