ഫേസ്ബുക്ക് കമന്റിനെച്ചൊല്ലി തർക്കം; മഞ്ചേരിയിൽ യുവാവിന് മർദ്ദനം, എംഎൽഎയുടെ മകനെതിരെ കേസ്

മലപ്പുറം: മഞ്ചേരി എംഎല്‍എ യു.എ ലത്തീഫിനെതിരെ ഫേസ്ബുക്കില്‍ അസഭ്യകമന്റ് ഇട്ടെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ എംഎല്‍എയുടെ മകന്‍ അമീറിനും സംഘത്തിനുമെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. മഞ്ചേരി മുള്ളമ്പാറ സ്വദേശി കൂളിയോടന്‍ ലത്തീഫ് ആണ് പരാതിക്കാരന്‍. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അഞ്ചുവര്‍ഷം കൊണ്ട് മണ്ഡലത്തിലെ പിഡബ്ല്യൂഡി റോഡുകള്‍ക്കായി 34കോടി രൂപയുടെ വികസനപ്രവര്‍ത്തനം നടത്തിയെന്ന് അവകാശപ്പെടുന്ന എംഎല്‍എയുടെ പോസ്റ്റിന് താഴെയായിരുന്നു അസഭ്യകമന്റ്. പിന്നാലെ എംഎല്‍എയുടെ മകനും സംഘവും കമന്റിട്ടയാളുടെ കടയില്‍ എത്തി ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു.

അതേസമയം, അസഭ്യകമന്റ് ഇട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ലത്തീഫ് ആയുധം ഉപയോഗിച്ച് മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയുമാണ് ചെയ്തതെന്നുമാണ് അമീറിന്റെയും സംഘത്തിന്റെ വാദം.

spot_img

Related news

ഇന്ത്യൻ ചരിത്രഗവേഷണത്തിലെ സൂര്യതേജസ്സ് അസ്തമിച്ചു; ഡോ. കെ.എൻ. പണിക്കർ വിടവാങ്ങി

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു....

വെള്ള നിറം ഔട്ട്! വിനോദയാത്ര ഇനി കളറാകും; സർക്കാർ നിയന്ത്രണങ്ങളിൽ അയവ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം...

അടച്ചിട്ട വീട്ടിൽ രക്തം വാർന്ന നിലയിൽ മൃതദേഹങ്ങൾ; പുറത്ത് കരച്ചിലുമായി പിഞ്ചുകുഞ്ഞ്; നാടിനെ നടുക്കി പൊൻകുന്നത്തെ മരണം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ,...

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൻ.ഡി.എ പ്രചാരണം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി 11-ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ 11ന് പ്രധാനമന്ത്രി...

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്; പീഡനക്കേസിലെ അറസ്റ്റിന് ശേഷം ആദ്യ പൊതുപരിപാടി

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ...