കൗൺസിലിംഗിലൂടെ പുറത്തുവന്ന ക്രൂരത: പിഞ്ചുബാലികയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും

കോഴിക്കോട്: പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് തടവ് ശിക്ഷ. കോഴിക്കോട് നന്‍മണ്ട സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ രവീന്ദ്രനെ(63)യാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി ശിക്ഷിച്ചത്. 15 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയുമാണ് ശിക്ഷ. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ തന്ത്രപൂര്‍വം കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് കുട്ടി വിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബാലുശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.

spot_img

Related news

കോളേജിലേക്കുള്ള യാത്ര മരണത്തിലേക്കായി; തൃശൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏലംകുളം ചെറുകര...

ബിയ്യം കൊള്ളക്കാരെ പൂട്ടിയവർക്ക് അംഗീകാരം; എസ്.ഐ ജയപ്രകാശിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ

മലപ്പുറം: പൊന്നാനി ബിയ്യത്തെ പ്രവാസിയുടെ വീട്ടിൽ നിന്ന് 500 പവൻ സ്വർണം...

ഗണേഷ് കുമാർ രാജി വെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകി, അഭ്യൂഹങ്ങൾക്ക് വിരാമം

മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ്...

നടിയെ ആക്രമിച്ച കേസ്: വിധിക്ക് എതിരെ സർക്കാർ; ദിലീപിന് ഹൈക്കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയല്‍ സ്വീകരിച്ച് ഹൈക്കോടതി....

പ്രധാനമന്ത്രി കൊച്ചിയിൽ; നഗരത്തിൽ ഇന്നും നാളെയും കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും...