സിപിഐഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; വിടവാങ്ങിയത് മലപ്പുറത്തെ ചുവപ്പൻ കരുത്ത്

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ.എൻ മോഹൻദാസ് അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇഎംഎസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും.

രണ്ട്‌ തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌. 1951 സെപ്‌തംബർ 15-ന്‌ ഇന്ത്യനൂർ എടയാട്ട്‌ നെടുമ്പുറം വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ സജീവമായി. സിപിഎം ഇന്ത്യനൂർ ബ്രാഞ്ച്‌ സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

spot_img

Related news

നാട്ടിൽ നിന്ന് ലഹരിയുമായി മടക്കം; കാളികാവിൽ 4.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: കാളികാവിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന...

മലപ്പുറത്ത് ‘പാമ്പ് പേടി’; പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകൾ, ജാഗ്രതാനിർദ്ദേശവുമായി വനംവകുപ്പ്

മലപ്പുറം: വേനല്‍ കടുത്തതോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍...

സ്ഥാനക്കയറ്റം നിഷേധിക്കുന്നു; മോട്ടോർ വാഹന വകുപ്പിൽ ‘അധിക ജോലി’ ചെയ്ത് വേറിട്ട പ്രതിഷേധം

മലപ്പുറം: സ്ഥാനക്കയറ്റ സാധ്യതകള്‍ നിഷേധിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! അമ്പലപ്പടി – കൊളത്തൂർ റോഡിൽ വാഹനങ്ങൾക്ക് വിലക്ക്; പകരം പാതകൾ ഇങ്ങനെ

അങ്ങാടിപ്പുറം റോഡിൽ അമ്പലപ്പടി മുതൽ കൊളത്തൂർ സ്റ്റേഷൻ പടി വരെയുള്ള ഭാഗത്ത്...

ലക്ഷങ്ങൾ വാങ്ങി മുക്കി, വിദേശത്ത് കൊടും പീഡനം; കൊണ്ടോട്ടിയിലെ ‘മനുഷ്യക്കടത്ത്’ ഏജൻസിക്കെതിരെ 30 ഓളം പരാതികൾ

മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും അനധികൃത മനുഷ്യക്കടത്തും നടത്തുന്നു...