റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പന്നൂര്‍ ഗവ. HSS ലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കരുവന്‍ പൊയില്‍ സ്വദേശിയെ, നാല് പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിങ്ങിന് ഇരയാക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചായിരുന്നു മര്‍ദ്ദനം. കഴുത്തിനും മൂക്കിലും പരിക്കേറ്റ വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ കുടുംബം മര്‍ദ്ദിച്ചവര്‍ക്ക് എതിരെ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.

spot_img

Related news

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവരെ പിടിക്കാൻ റെയിൽവേ; പിടിക്കപ്പെട്ടാൽ ഒന്നു മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ

തിരൂർ: ട്രെയിനിനു നേരെ കല്ലെറിയുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനൊരുങ്ങി റെയിൽവേ....

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ; ഇന്ന് പുലർച്ചെ ദർശനം നടത്തി

ലൈംഗിക വിവാദത്തിനിടെ ശബരിമലയില്‍ എത്തി രാഹുല്‍ മാങ്കൂട്ടത്തിൽ. ഇന്ന് പുലര്‍ച്ചെ നട...

ബഹാവുദ്ദീൻ നദ്‌വിക്കെതിരെ ലൈംഗികാരോപണമുണ്ടെന്ന് സിപിഎം നേതാവ്‌ നാസർ കൊളായി

മലപ്പുറം: സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുണ്ടെന്ന് സിപിഎം നേതാവ്‌ നാസർ...

മണ്ണാർക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം...