കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴ സാധ്യത. കഴിഞ്ഞദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുണ്ട്.

അതേ സമയം വടക്കന്‍ കേരളത്തില്‍ കാര്യമായ മഴ സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴക്ക് കാരണം. ആന്തമാന്‍ കടലില്‍ അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

spot_img

Related news

‘അവഗണനയുടെ കയ്പ്പ്’; 43 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു, സിപിഐഎം അംഗത്വം പുതുക്കില്ലെന്ന് ജി. സുധാകരൻ!

സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടിയിൽ അവഗണന...

ആകാശം അടഞ്ഞുതന്നെ; ഗൾഫ് വിമാനയാത്ര പ്രതിസന്ധിയിൽ, കരിപ്പൂരിലും കൊച്ചിയിലുമായി 59 സർവീസുകൾ റദ്ദാക്കി!

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി....

പൂജാരിയുടെ വീട്ടിൽ ‘ദോഷം തീർക്കാൻ’ വന്നു; പോയത് 12 പവൻ സ്വർണ്ണവുമായി: യുവതി പിടിയിൽ

തൃശൂർ: പ്രശ്നപരിഹാരത്തിനായി സമീപിച്ച പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ....

ഇറാൻ സംഘർഷം: ആയുധപ്പുര നിറയ്ക്കാൻ അമേരിക്ക; 5,000 കോടി ഡോളറിന്റെ അധിക ബജറ്റിന് നീക്കം

ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ...

റിയൽ കേരള സ്റ്റോറി; ആറ്റുകാൽ പൊങ്കാലയിൽ സൗഹൃദത്തിന്റെ തണലൊരുക്കി പാളയം ജുമാ മസ്ജിദും പള്ളിയും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ...