കൊച്ചി: സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍. സ്ത്രീ വിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് സതീശന്റെ പ്രതികരണം. വിഷയത്തില്‍ വനിതാ കമ്മിഷന്‍, ബാലാവകാശകമ്മിഷന്‍ വിദ്യാഭ്യാസമന്ത്രി തുടങ്ങിയവര്‍ മറുപടി പറയാത്തത് എന്തുകൊണ്ട് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് സംഭവം. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാര്‍ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.