കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനപാതയില്‍ കുറ്റിപ്പുറം പള്ളി പ്പടിയില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറിഡ്രൈവര്‍ക്കും ഏതാനും ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റു.കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന എവര്‍ഗ്രീന്‍ ബസ്സും എതിര്‍ ദിശയില്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റി.ലോറി ഡ്രൈവര്‍ക്ക് കാലിനും നടുവിനും പരിക്കുപറ്റി. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു.ലോറിയുടെ ക്യാബിന്‍ അടര്‍ത്തി മാറ്റിയാണ് ലോറി െ്രെഡവറെ പുറത്തെടുത്തത്.

പരിക്ക് പറ്റിയവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കുറ്റിപ്പുറം ഹയാത്ത്, വളാഞ്ചേരി നടക്കാവ് എന്നീ ആശുപത്രികളിലും ഗുരുതരമായി പരിക്കേറ്റവരെ കോട്ടക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുറ്റിപ്പുറം പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്നേതൃത്വംനല്‍കി.

spot_img

Related news

‘നടപടി ചീപ്പ്’; ‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...

കേരളത്തിൽ മോദി തരംഗം; കൊച്ചിയിൽ 10,800 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം, എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിസിൽ മുഴങ്ങി!

കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി....

ഫോൺ ചാർജ് തീരുന്നോ? ഗൂഗിളിന്റെ ഈ പുതിയ ഫീച്ചർ നിങ്ങൾക്കൊരു ആശ്വാസമാകും

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദനയായ 'ബാറ്ററി ഡ്രൈൻ' (Battery Drain)...

സിപിഐഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; വിടവാങ്ങിയത് മലപ്പുറത്തെ ചുവപ്പൻ കരുത്ത്

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ.എൻ...

ചെന്നിത്തല നവോദയയിൽ വീണ്ടും മരണം; ‘മകൻ ഒരിക്കലും ഇത് ചെയ്യില്ല’, കൊലപാതകമെന്ന് പിതാവ്

ചെന്നിത്തല: ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ...