ആടിനെ മേയ്ക്കുന്നതിനിടെ തേനീച്ച ആക്രമണം; രക്ഷകരെയും ആക്രമിച്ചു; നേഴ്സിനും കുത്തേറ്റു

കൊല്ലം: ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച നിരവധി പേർക്കും പരുക്ക്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സിച്ച നേഴ്സിനും തേനീച്ചയുടെ കുത്തേറ്റു. പുനലൂർ പ്ലാച്ചേരിയിലാണ് സംഭവം. പ്ലാച്ചേരി മാങ്കോണത്ത് ആടിനെ തീറ്റാൻ പോയ അനുമോൾ പത്തുവയസ്സുകാരനായ ആരോൺ, ശാന്തി എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിൽ ശാന്തിക്ക് സാരമായി കുത്തേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിനിടെ കുത്തേറ്റവരുടെ ശരീരത്തിലിരുന്ന തേനീച്ച ഡ്യൂട്ടി നേഴ്സിനെയും കുത്തി. സിസ്റ്റർ ജെസ്സി ക്കാണ് കുത്തേറ്റത്. ആകെ ആറു പേർക്കാണ് പരിക്ക്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

spot_img

Related news

തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുതൽ സന്ദർശകർക്കായി തുറന്നു; ടിക്കറ്റ് നിരക്കുകളും മറ്റ് വിവരങ്ങളും അറിയാം

തൃശ്ശൂർ: പ്രകൃതിയോടൊപ്പം വന്യജീവികളുടെ ലോകം അടുത്തറിയാൻ അവസരമൊരുക്കി തൃശ്ശൂർ സുവോളജിക്കൽ പാർക്ക്...

സ്വന്തമായി കല്ലറയൊരുക്കി കാത്തിരുന്നു; ഒടുവിൽ ആ വയോധികൻ ജീവിതം അവസാനിപ്പിച്ചു

തിരുവനന്തപുരം: സ്വന്തം കല്ലറ നിർമിച്ച് മരണം കാത്തിരുന്ന വയോധികൻ ഒടുവിൽ ആത്മഹത്യ...

മക്കരപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; സീനിയേഴ്സിന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം....

വാഗ്ദാനം പാലിച്ച് മുസ്ലിം ലീഗ്; വെള്ളിത്തോട്ടിൽ ഇന്ന് പുഞ്ചിരിയുടെ താക്കോൽ കൈമാറ്റം

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ...

സ്ഥാനാർത്ഥി പട്ടികയിൽ സസ്‌പെൻസ് നിലനിർത്തി സിപിഐഎം; കുന്നംകുളത്തേക്ക് സ്വരാജിനെ പരിഗണിക്കുന്നതായി സൂചന

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ...