“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ സ്ത്രീകൾ പുരുഷന്മാരുടെ ശ്രദ്ധതിരിക്കുമെന്നും അത് ബലാത്സംഗത്തിന് കാരണമാകുമെന്നാണ് പ്രസ്താവന. ബലാത്സംഗ കുറ്റകൃത്യത്തെ ജാതി, മത വ്യാഖ്യാനങ്ങളുമായി ബന്ധിപ്പിക്കുന്ന പരാമർശങ്ങളാണ് ഫൂൽ സിംഗ് നടത്തിയത്. ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കുമെന്നും ബരൈയ പറഞ്ഞു.

‘ഇന്ത്യയിൽ ബലാത്സംഗത്തിന് കൂടുതലായും ഇരകളാകുന്നത് ആരാണ്?. പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, മറ്റു പിന്നാക്കജാതിയിൽപ്പെട്ടവർ. ബലാത്സംഗത്തിന്റെ പ്രമാണം ഇതാണ്- ഏത് മനോനിലയിലുള്ള പുരുഷനും പുറത്ത് വഴിയിലൂടെ നടന്നുപോകുമ്പോൾ മനോഹരിയായ ഒരു പെൺകുട്ടിയെ കാണുന്നു. അത് അയാളുടെ മനസ്സിനെ വ്യതിചലിപ്പിക്കുകയും ആ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും’, ബരൈയ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ മനോഹരികളല്ല. എങ്കിലും അവർ ബലാത്സംഗം ചെയ്യപ്പെടാറുണ്ട്. അത് അവരുടെ വിശുദ്ധഗ്രസ്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതിനാലാണ്’ എന്നായിരുന്നു ബരൈയയുടെ ജാതീയ-സ്ത്രീവിരുദ്ധ പരാമർശം. ഒരു പുരുഷന് സ്ത്രീയുടെ അനുവദമില്ലാതെ അവളെ ബലാത്സംഗം ചെയ്യാനാവില്ല. അതുകൊണ്ടാണ് പിഞ്ച് കുഞ്ഞുങ്ങള്‍ പോലും പീഡനത്തിനിരയാകുന്നതെന്നും ബരൈയ കൂട്ടിച്ചേര്‍ത്തു.

spot_img

Related news

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പശ്ചിമബംഗാളിൽ നിപ സ്ഥിരീകരിച്ചു; രണ്ട് നഴ്സുമാർക്ക് രോഗബാധ, 120 പേർ നിരീക്ഷണത്തിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിപ രോഗ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ്...

കരൂരിൽ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക...

‘ലക്ഷ്യം മതപരമായ ശുദ്ധി’; അയോധ്യക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു....

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ...