അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പില്‍ നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി

മലപ്പുറം: അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പില്‍ നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി. വടകര സ്വദേശി പി കെ മുബഷീറിനെ (29)യാണ് ഞായറാഴ്ച കണ്ടെത്തിയത്.

ക്യാമ്പില്‍ നിന്ന് പോയ മുബഷീര്‍, വടകരയിലെ വീട്ടിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം അരീക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

ജോലി സമ്മര്‍ദം കാരണമാണ് മുബഷീര്‍ ക്യാമ്പില്‍ നിന്ന് പോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അരീക്കോട് സ്റ്റേഷനില്‍ എത്തിയപ്പോഴും ഇനി ജോലിയില്‍ തുടരാനാവില്ലെന്ന് പറഞ്ഞ് യുവാവ് കരഞ്ഞതായും പൊലീസുകാര്‍ പറഞ്ഞു. മുബഷീറിനെ കാണാനില്ലെന്ന് അരീക്കോട് എംഎസ്പി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് അരീക്കോട് പൊലീസിലും ഭാര്യ ഷാഹിന ബത്തേരി പൊലീസിലും പരാതി നല്‍കിയിരുന്നു.

വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പില്‍ നിന്ന് കാണാതായത്. ഇതിനുപിന്നാലെ മുബഷീറിന്റെ പേരിലെഴുതിയ കത്തും പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനം സഹിച്ച് ഇനിയും ക്യാമ്പില്‍ തുടരാനാവില്ലെന്നാണ് കത്തിലുണ്ടായിരുന്നത്. മെസ്സില്‍ കട്ടന്‍ചായ നിര്‍ത്തലാക്കിയത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും കത്തിലുണ്ടായിരുന്നു.

ഈ വിഷയത്തിന്റെ പേരില്‍ ക്യാമ്പില്‍ ദ്രോഹിച്ചതായും പാലക്കാട് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായും കത്തില്‍ ആരോപിച്ചിരുന്നു. മാത്രമല്ല, കാനഡയിലായിരുന്ന ഭാര്യ രണ്ടാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയിട്ടും തന്നോടുള്ള പക കാരണം ഭാര്യയെ കാണാന്‍ ഒരുദിവസത്തെ അവധി പോലും അനുവദിച്ചില്ലെന്നും കത്തിലുണ്ടായിരുന്നു.

മേലുദ്യോഗസ്ഥരുടെ പീഡനം ഉള്‍പ്പെടെ ആരോപിച്ചുള്ള കത്ത് പുറത്തുവന്നതിന് പിന്നാലെ ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

spot_img

Related news

മലപ്പുറത്ത് ‘പാമ്പ് പേടി’; പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകൾ, ജാഗ്രതാനിർദ്ദേശവുമായി വനംവകുപ്പ്

മലപ്പുറം: വേനല്‍ കടുത്തതോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍...

സ്ഥാനക്കയറ്റം നിഷേധിക്കുന്നു; മോട്ടോർ വാഹന വകുപ്പിൽ ‘അധിക ജോലി’ ചെയ്ത് വേറിട്ട പ്രതിഷേധം

മലപ്പുറം: സ്ഥാനക്കയറ്റ സാധ്യതകള്‍ നിഷേധിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! അമ്പലപ്പടി – കൊളത്തൂർ റോഡിൽ വാഹനങ്ങൾക്ക് വിലക്ക്; പകരം പാതകൾ ഇങ്ങനെ

അങ്ങാടിപ്പുറം റോഡിൽ അമ്പലപ്പടി മുതൽ കൊളത്തൂർ സ്റ്റേഷൻ പടി വരെയുള്ള ഭാഗത്ത്...

ലക്ഷങ്ങൾ വാങ്ങി മുക്കി, വിദേശത്ത് കൊടും പീഡനം; കൊണ്ടോട്ടിയിലെ ‘മനുഷ്യക്കടത്ത്’ ഏജൻസിക്കെതിരെ 30 ഓളം പരാതികൾ

മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും അനധികൃത മനുഷ്യക്കടത്തും നടത്തുന്നു...

നിലമ്പൂർ വനത്തിനുള്ളിൽ രണ്ടുമാസം പഴക്കമുള്ള മൃതദേഹം; കൊല്ലപ്പെട്ടത് ഗോത്രവിഭാഗത്തിൽപ്പെട്ടയാളെന്ന് സംശയം

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് വനത്തിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അച്ചനള...