ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയില്‍ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്. പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പുറകെ വന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി. കനറാ ബാങ്കിലെ ജീവനക്കാരനായിരുന്നു അർജുൻ.

ഇന്ന് രാവിലെ 9.30 മണിയോടെ മേലെ പട്ടാമ്പി കോടതിക്ക് സമീപത്താണ് അപകടമുണ്ടായത്. മേലെ പട്ടാമ്പി കോടതിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. മുന്നിൽ പോകുയായിരുന്നു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഗിരി സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകും പിറകിൽ വന്ന ഗുഡ്‌സ് വാഹനത്തിന്റെ ടയറുകൾ അർജുന്റെ ദേഹത്തേക്ക് കയറി ഇറങ്ങുകയായിരുന്നു. തുടർന്ന് ഓടികൂടിയവർ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മരണം സംഭിച്ചിരുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

spot_img

Related news

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട; അഭിഭാഷക അസോസിയേഷന്റെ വിയോജിപ്പിൽ വികസന നീക്കം പാളി

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം (മീഡിയ ബ്രിഫിംഗ് സെന്റർ)...

പാലപ്പിള്ളിയിൽ കാട്ടാനയാക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ...

ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങാനിരിക്കെ വിധി തട്ടിയെടുത്തു; മുത്തങ്ങ അപകടത്തിൽ മരിച്ച ഫായിസിനും അംനത്തിനും നാടിന്റെ വിട

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് നവജീവനുകൾ. ജീവിതയാത്ര...

സി.പി.ഐ.എം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ...

മന്ത്രി ഗണേഷ് കുമാറിനെതിരെ കേസ്; ഗാന്ധിയെയും നെഹ്‌റുവിനെയും അപമാനിച്ചെന്ന് പരാതി

കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി. മഹാത്മാ...