ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ യുവതി ആത്മഹത്യ ചെയ്‌തു; ജിം ട്രെയിനറായ ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ആയിഷ റാസ (21) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ദുരൂഹത എന്ന് കുടുംബം ആരോപിച്ചു.

ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു. ആൺ സുഹൃത്ത്‌ കൊന്നതെന്ന് സംശയം. ആൺ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു അനസ് മുഹമ്മദ് പറഞ്ഞു. ജിം ട്രെയിനറായ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.

spot_img

Related news

കോളേജിലേക്കുള്ള യാത്ര മരണത്തിലേക്കായി; തൃശൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏലംകുളം ചെറുകര...

ബിയ്യം കൊള്ളക്കാരെ പൂട്ടിയവർക്ക് അംഗീകാരം; എസ്.ഐ ജയപ്രകാശിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ

മലപ്പുറം: പൊന്നാനി ബിയ്യത്തെ പ്രവാസിയുടെ വീട്ടിൽ നിന്ന് 500 പവൻ സ്വർണം...

ഗണേഷ് കുമാർ രാജി വെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകി, അഭ്യൂഹങ്ങൾക്ക് വിരാമം

മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ്...

നടിയെ ആക്രമിച്ച കേസ്: വിധിക്ക് എതിരെ സർക്കാർ; ദിലീപിന് ഹൈക്കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയല്‍ സ്വീകരിച്ച് ഹൈക്കോടതി....

പ്രധാനമന്ത്രി കൊച്ചിയിൽ; നഗരത്തിൽ ഇന്നും നാളെയും കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും...