ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു; അന്ത്യം ത്വവാഫിനിടെ കുഴഞ്ഞുവീണ്

സൗദി അറേബ്യയിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി അന്തരിച്ചു. പെരിന്തൽമണ്ണ കുന്നത്ത് സ്വദേശി സെയ്ത് മുഹമ്മദ് ഫാറൂഖ് ആണ് മക്കയിൽ മരിച്ചത്. 58 വയസ്സായിരുന്നു. യു.എ.ഇയിൽ നിന്ന് ഉംറ സംഘത്തോടൊപ്പം എത്തിയ ഇദ്ദേഹം ത്വവാഫിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

യു.എ.ഇയിലെ സ്വകാര്യ ഉംറ ഗ്രൂപ്പിനൊപ്പമാണ് ഇദ്ദേഹം ഭാര്യ ബുഷ്റയ്ക്കൊപ്പം മക്കയിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഘം വിശുദ്ധ ഭൂമിയിൽ എത്തിയത്. ശനിയാഴ്ച രാവിലെ കഅ്ബയ്ക്ക് ചുറ്റും ത്വവാഫ് ചെയ്യുന്നതിനിടെ മതാഫിൽ വെച്ച് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മക്കയിലെ ശറായയിലുള്ള മഖ്ബറത്തുൽ ശുഹാദയിൽ മറവു ചെയ്യും. ഇന്ന് രാവിലെ മസ്ജിദുൽ ഹറാമിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

കുടുംബം: ഭാര്യ: ബുഷ്റ. മക്കൾ: സൈദ് മുഹമ്മദ് അമീൻ, സൈദ് മുഹമ്മദ് അഫ്നാൻ, ഫാത്തിമ അഫ്രിൻ.

spot_img

Related news

സന്തോഷം കണ്ണീരായി; ഷാർജയിൽ കാറിടിച്ച് മലപ്പുറം സ്വദേശിയായ രണ്ടു വയസ്സുകാരൻ മരിച്ചു

ഷാർജ: നാട്ടിൽ നിന്ന് പിതാവിനെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ...

നാട്ടിലേക്ക് പണമയക്കുന്നതിൽ റെക്കോർഡിട്ട് സൗദിയിലെ പ്രവാസികൾ; കഴിഞ്ഞ വര്‍ഷം അയച്ചത് 16,550 കോടി റിയാല്‍

ജിദ്ദ: ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സൗദിയിലെ പ്രവാസികള്‍...

കൊപ്പം സ്വദേശി ഷാർജയിൽ മരിച്ചു

കൊപ്പം: കൊപ്പം വിളത്തൂർ ഓട് പാറയിൽ പരേതനായ ഇമ്പ്രാതൊടി ഹൈദർ മകൻ...

വിശുദ്ധ മക്കയിലും മദീനയിലും വൻ മാറ്റങ്ങൾ; തീർത്ഥാടകർക്കായി സൗജന്യ വൈഫൈയും ഓൺ‌ലൈൻ ബുക്കിംഗും വരുന്നു

വരാനിരിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി...

ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം; രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികള്‍

ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ്...