പാലക്കാട് സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം. അപകടത്തില്‍ ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസും സ്ഥലത്തെത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി സ്‌കൂള്‍ ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസിലേക്കാണ് ലോറി ഇടിച്ചുകയറിയത്.

spot_img

Related news

ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി; ഏഴുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴുപേര്‍...

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍...

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും...

സംസ്ഥാനത്തെ സ്വര്‍ണവില 58,000ന് മുകളില്‍ തന്നെ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു തന്നെ. പവന് 680 രൂപയാണ് ഇന്നലെ വര്‍ധിച്ചത്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം; പ്രതിയെ പിടി കൂടി പൊലീസ്

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ...