മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!

കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ് അപകടമുണ്ടായത്. കോഴിക്കോട് – പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ‘ഗ്യാലക്സി’ ബസിനാണ് തീപിടിച്ചത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസിലാണ് തീപിടുത്തമുണ്ടായത്. ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയുമായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ തീ പടരുകയായിരുന്നു. സിഎൻജി ഇന്ധനമായതിനാൽ തീ വേഗത്തിൽ പടരാൻ സാധ്യതയുണ്ടായിരുന്നെങ്കിലും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് സ്ഥിതി നിയന്ത്രണവിധേയമാക്കി. യാന്ത്രിക തകരാറാണോ തീപിടുത്തത്തിന് കാരണമെന്ന് പരിശോധിച്ചുവരികയാണ്.

spot_img

Related news

കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂർ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍...

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എൽകെജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാങ്ങോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നാലു...

മുഖ്യമന്ത്രി ചർച്ചകളിൽ പുകഞ്ഞ് യുഡിഎഫ്; പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് നേതാക്കൾ

തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിൽ ചുറ്റിത്തിരിഞ്ഞ് യുഡിഎഫ്....

“ഇനി ഐവർമഠത്തിലെ ശാന്തിതീരത്ത്”; ശ്രീനന്ദയ്ക്ക് വിട നൽകി ജന്മനാട്, ചിതയ്ക്ക് തീകൊളുത്തി സഹോദരൻ

ചിക്ക്മഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്ക് കണ്ണീരോടെ വിട നൽകി...

“വികസനമാണ് ലക്ഷ്യം, മതം പറഞ്ഞല്ല വോട്ട് ചോദിച്ചത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നവ്യ ഹരിദാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കോഴിക്കോട് നോർത്തിലെ എൻഡിഎ...