മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത! കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ; അസുഖമുണ്ടെന്ന തോന്നൽ കൊലപാതകത്തിൽ കലാശിച്ചു

തിരുവനന്തപുരം: വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ അശ്വതി വിശ്വസിച്ചിരുന്നു. അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. അശ്വതിക്ക് ആത്മഹത്യ പ്രവണത ഉണ്ടെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഒരു വയസ്സുകാരിയെ അശ്വതിയുടെ വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ടത്. അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയപ്പോൾ കുഞ്ഞിനെ തറയിൽ പായയിൽ കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടി ഉറങ്ങുകയാണെന്നായിരുന്നു ഇവർ ആദ്യം കരുതിയത്. പിന്നീട് കുഞ്ഞിനെ തട്ടിവിളിച്ചിട്ടും എഴുന്നേൽക്കാതായതോടെ അശ്വതിയുടെ അമ്മ കുഞ്ഞിനെ എടുക്കുകയും ഇതിനിടെ കുട്ടിയെ കൊന്നു എന്ന് അശ്വതി പറഞ്ഞു എന്നാണ് അമ്മ മൊഴി നൽകിയിരിക്കുന്നത്. ഉടൻ തന്നെ കുഞ്ഞിനെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലിസ് അശ്വതിയെ കസ്റ്റഡിയിലെടുത്തിരുന്നു.

spot_img

Related news

ശബരിമല യുവതി പ്രവേശം: മുൻനിലപാട് തിരുത്താൻ സർക്കാർ; സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകും

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ...

‘കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’; വൈകാരികമായി കെ സുധാകരൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരവെ കണ്ണൂരിനെ കുറിച്ച് വൈകാരിക...

ക്ഷാമം മുതലെടുത്ത് ഗ്യാസ് മോഷണം: ചാല ആര്യശാലയിൽ ഹോട്ടൽ കുത്തിത്തുറന്ന് കവർച്ച

തിരുവനന്തപുരം: എൽപിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയിൽ ഗ്യാസ് മോഷണം. ആര്യശാലയിലെ വി...

ഗ്യാസ് തീർന്നോ? ടെൻഷൻ വേണ്ട! ഇനി മണ്ണെണ്ണ മുടങ്ങില്ല; മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങിൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു ആശങ്കയും...

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട; അഭിഭാഷക അസോസിയേഷന്റെ വിയോജിപ്പിൽ വികസന നീക്കം പാളി

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം (മീഡിയ ബ്രിഫിംഗ് സെന്റർ)...