സമാനമായ പരാതിയുമായി കോൺഗ്രസ് നേതാവ് അനിൽ അക്കരയും കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലം
ന്യൂഡൽഹി: വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പി. സന്തോഷ് കുമാർ എം.പി, കോൺഗ്രസ് നേതാവ് അനിൽ അക്കര എന്നിവരാണ് പരാതിക്കാർ.
പ്രധാന ആരോപണങ്ങൾ:
- ഔദ്യോഗിക മാധ്യമ ദുരുപയോഗം: തിരഞ്ഞെടുപ്പ് കാലത്ത് ദൂരദർശൻ, ആകാശവാണി എന്നിവയിലൂടെ പ്രസംഗം നടത്തിയത് ചട്ടവിരുദ്ധമാണ്.
- മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ: പ്രധാനമന്ത്രിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും ഒരു നാടകത്തിന്റെ അവസാനമാണ് ഇതെന്നും സന്തോഷ് കുമാർ എം.പി ആരോപിച്ചു.
- അന്വേഷണം വേണം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നൽകിയ പരാതിയിൽ അടിയന്തര നടപടി വേണമെന്ന് എം.പി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.




