പേരാവൂരിൽ സണ്ണി ജോസഫിന് ‘കടുത്ത പോരാട്ടം’; കെ.പി.സി.സി സാരഥ്യം സുധാകരനിലേക്ക്?

കെ സുധാകരൻ കെ പി സി സി താത്കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന. അടിയന്തിരമായി ഡൽഹിയിലേക്ക് എത്താൻ എ ഐ സി സി നിർദേശം നൽകി. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് കെ സുധാകരന് ഡൽഹിയിലേക്ക് എത്താനുള്ള നിർദേശം ലഭിച്ചത്. അദ്ദേഹം ഇന്ന് പുലർച്ചയോടെ ഡൽഹിയിലേക്ക് തിരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് മത്സരിക്കുന്നത് സണ്ണി ജോസഫാണ്. എൽഡിഎഫിന്റെ സ്ഥാനാർഥിയായി കെ.കെ ശൈലജ ടീച്ചറാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടമാണ് പേരാവൂരിൽ നടക്കുക. സ്ഥാനാർഥി പൂർണസമയവും മണ്ഡലത്തിൽ ഇല്ലെങ്കിൽ അത് വിജയ പരാജയങ്ങളെ ബാധിച്ചേക്കും. അതുകൊണ്ടുതന്നെ കെ പി സി സി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് മണ്ഡലത്തിൽ മുഴുവൻ സമയവും പ്രവർത്തനം നടത്തുകയാണ്. ചെറിയ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് കഴിഞ്ഞതവണ പേരാവൂരിൽ വിജയിച്ചത്. സ്വാഭാവികമായും കുറച്ചധികം ശ്രദ്ധ മണ്ഡലത്തിൽ കൊടുത്തില്ലായെങ്കിൽ ഒരുപക്ഷെ കെ പി സി സി അധ്യക്ഷൻ മണ്ഡലത്തിൽ തോൽകാനുള്ള സാധ്യതയും ഉണ്ട്. സണ്ണി ജോസഫിന് പൂർണമായും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനുള്ള സമയം അനുവദിച്ചതോടെയാണ് താത്കാലികമായി കെ പി സി സിയ്ക്ക് അധ്യക്ഷനെ വേണമെന്ന ആലോചനയിലേക്ക് നേത്യത്വം എത്തിയത്.

spot_img

Related news

“മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ, കൂടെ ലീഗുണ്ടാകും”: നിലപാട് വ്യക്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യം ഇല്ലെന്ന് മുസ്ലീം ലീഗ്...

രാജ്യത്ത് കസ്റ്റഡി മരണങ്ങൾ കുതിച്ചുയരുന്നു: 74 ദിവസത്തിനിടെ 170 മരണം; ബിഹാർ ഒന്നാമത്!

രാജ്യത്ത് പൊലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന. ഈ വർഷം ഇതുവരെ...

ആവേശമുയർത്തി റോബിൻ, കരുത്തായി കുമ്മനം; ബിജെപി രണ്ടാംഘട്ട പട്ടികയിലെ 39 പേർ ഇവരാണ്

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കുമ്മനം...

പിഴയടക്കാൻ പകുതി കാശ് മതി; സംസ്ഥാനത്ത് ട്രാഫിക് ആംനെസ്റ്റി സ്കീം വരുന്നു, ഏപ്രിൽ 30-നകം അടച്ചുതീർക്കണം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ...

ബിഹാറിനെ നടുക്കി പത്താം ക്ലാസുകാരിയുടെ കൊലപാതകം: കൂട്ടബലാത്സംഗത്തിന് ശേഷം കിണറ്റിലെറിഞ്ഞു കൊന്നു!

പാട്‌ന: ബിഹാറില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ് കൊന്നു....