നഴ്സുമാരുടെ സമരം നാലാം ദിനത്തിലേക്ക്; സ്തംഭിച്ച് സ്വകാര്യ ആശുപത്രികൾ, തീരാദുരിതത്തിൽ രോഗികൾ!

ശമ്പള വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. അടിയന്തര ചികിത്സ വിഭാഗങ്ങൾ മാത്രമാണ് പല ആശുപത്രികളിലും പ്രവർത്തിക്കുന്നത്. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. വാർഡിലുള്ള രോഗികളെയും ഡിസ്ചാർജ് ചെയ്തു. ഐസിയു സേവനത്തെയും സമരം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ജനറൽ മെഡിസിൻ വിഭാഗത്തിലാണ് കൂടുതലും രോഗികളെത്തുന്നത്. ഇതോടെ മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ജോലിഭാരവും ഇരട്ടിയാകുന്ന രീതിയിലേക്ക് സമരം മാറുകയാണ്.ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ആശുപത്രികൾക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

spot_img

Related news

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട; അഭിഭാഷക അസോസിയേഷന്റെ വിയോജിപ്പിൽ വികസന നീക്കം പാളി

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം (മീഡിയ ബ്രിഫിംഗ് സെന്റർ)...

പാലപ്പിള്ളിയിൽ കാട്ടാനയാക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ...

ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങാനിരിക്കെ വിധി തട്ടിയെടുത്തു; മുത്തങ്ങ അപകടത്തിൽ മരിച്ച ഫായിസിനും അംനത്തിനും നാടിന്റെ വിട

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് നവജീവനുകൾ. ജീവിതയാത്ര...

സി.പി.ഐ.എം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ...

മന്ത്രി ഗണേഷ് കുമാറിനെതിരെ കേസ്; ഗാന്ധിയെയും നെഹ്‌റുവിനെയും അപമാനിച്ചെന്ന് പരാതി

കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി. മഹാത്മാ...