NCERT പുസ്തക വിവാദം: പാഠഭാഗം തയ്യാറാക്കിയവർക്ക് ആജീവനാന്ത വിലക്ക്; സുപ്രീംകോടതിയുടെ അസാധാരണ നടപടി!

ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട NCERT പുസ്തക വിവാദത്തിൽ
കർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേർക്ക് കരിക്കുലം സമിതിയിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി സുപ്രീംകോടതി. എല്ലാ ചുമതലകളിൽ നിന്നും മൂന്നംഗ സംഘത്തെ മാറ്റിനിർത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെയാണ് പാഠഭാഗം തയ്യാറാക്കുന്നതിലെ എല്ലാ ചുമതലകളിൽ നിന്നും വിലക്കിയിരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിൽ ആയിരുന്നു ജുഡീഷ്യറിയിലെ അഴിമതികൾ എന്ന വിവാദ പാഠഭാഗം.

സമൂഹമാധ്യമ പോസറ്റുകൾക്കെതിരെ നടപടിയെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. നിരുത്തരവാദപരമായി ഇടപെട്ട വെബ്സൈറ്റുകൾക്കും വ്യക്തികൾക്കും എതിരെ നടപടിയെടുക്കണം. മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചു. നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികളുടെ പൂർണമായ വിവരം കോടതിയിൽ സമർപ്പിക്കണം.

പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിർദേശം നൽകി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉൾക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാൻ. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്കരിച്ച അധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

spot_img

Related news

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടാനയുടെ താണ്ഡവം: രണ്ട് മരണം, പ്രദേശം ഭീതിയിൽ

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ...

സിനിമാ താരങ്ങളും വ്യവസായികളും കുടുങ്ങിയ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അതിർത്തിയിൽ വെച്ച് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ...

ഭീകരം! 16 വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; മാംസം ഭക്ഷിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ...

സൗദി-ഒമാൻ വ്യോമപാത തുറന്നു; മസ്‌കത്തിലേക്കും ജിദ്ദയിലേക്കും വിമാനങ്ങൾ പറന്നുതുടങ്ങി

ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമമേഖല തുറന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള...

സുഖോയ് വിമാന ദുരന്തം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു....