കേരളത്തിൽ മോദി തരംഗം; കൊച്ചിയിൽ 10,800 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം, എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിസിൽ മുഴങ്ങി!

കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ 5 കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെ പി സി സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെ 5 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പൊലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

കേന്ദ്രസർക്കാരിൻറെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. അതിനുശേഷം, കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. 2.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. കേരളത്തിലെ പരിപാടികൾക്ക് ശേഷം വൈകീട്ട് തിരുച്ചിറപ്പള്ളിയിൽ എത്തുന്ന മോദി, 5:45ന് വിവിധ വികസന പദ്ധതികളുടെ ഉദ്ഘടനവും ശിലാസ്ഥപനവും നിർവഹിക്കും. ആകെ 5650 കോടി രൂപയുടെതാണ് പദ്ധതികൾ. തുടർന്ന് എൻഡിഎ പൊതുയോഗത്തിലും മോദി പ്രസംഗിക്കും. ഈ മാസം മോദിയുടെ രണ്ടാമത്തെ തമിഴ്നാട് സന്ദർശനം ആണിത്.  

spot_img

Related news

‘നടപടി ചീപ്പ്’; ‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...

ഫോൺ ചാർജ് തീരുന്നോ? ഗൂഗിളിന്റെ ഈ പുതിയ ഫീച്ചർ നിങ്ങൾക്കൊരു ആശ്വാസമാകും

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദനയായ 'ബാറ്ററി ഡ്രൈൻ' (Battery Drain)...

ചെന്നിത്തല നവോദയയിൽ വീണ്ടും മരണം; ‘മകൻ ഒരിക്കലും ഇത് ചെയ്യില്ല’, കൊലപാതകമെന്ന് പിതാവ്

ചെന്നിത്തല: ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ...

തൃശൂരിൽ കാറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; ഉള്ളിൽനിന്ന് പിസ്റ്റളും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

തൃശൂർ: കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ...

ദേശീയപാത ഉദ്ഘാടനം: പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന്...