നോർവേയിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ആക്രമണം; ആളപായമില്ല

ഒസ്ലോ: നോർവേയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെയാണ് തലസ്ഥാനമായ ഓസ്ലോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസിയിൽ സ്ഫോടനം നടന്നത്. ബോംബ് സ്ക്വാഡും പൊലീസ് ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. അന്വേഷണം ആരംഭിച്ചെന്ന് നോർവീജിയൻ അധികൃതർ പറയുന്നു. പടിഞ്ഞാറൻ ഓസ്ലോയിലെ അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിലെ കോൺസുലാർ വിഭാഗത്തെ ലക്ഷ്യമിട്ട് പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ അട്ടിമറി ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എംബസിയുടെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടമായി കണക്കാക്കുന്നില്ലെന്നും ആക്രമണമാണെന്നും അധികൃതർ വ്യക്തമാക്കി. സമീപത്ത് നിന്ന് കൂടുതൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല.

spot_img

Related news

കോൺഗ്രസിൽ ‘കൈ’ തെളിഞ്ഞു; 60 സീറ്റുകളിൽ ധാരണ, പട്ടികയുമായി നേതാക്കൾ ഡൽഹിയിലേക്ക്

കൊച്ചി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു....

സഞ്ജു കഠിനാധ്വാനത്തിന്റെ പ്രതീകം; ഔദ്യോഗിക സ്വീകരണം ഉടൻ, മന്ത്രി വി. ശിവൻകുട്ടി

ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ...

അതിവേഗ റെയിൽ: ജനങ്ങളിലേക്ക് നേരിട്ട് ‘മെട്രോമാൻ’; മലപ്പുറത്ത് ഇന്ന് ജനസമ്പർക്ക പരിപാടി

കേരളത്തിൽ അതിവേഗ റെയിൽപ്പാതക്കായുള്ള പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങളോട്...

ഫേസ്ബുക്ക് കമന്റിനെച്ചൊല്ലി തർക്കം; മഞ്ചേരിയിൽ യുവാവിന് മർദ്ദനം, എംഎൽഎയുടെ മകനെതിരെ കേസ്

മലപ്പുറം: മഞ്ചേരി എംഎല്‍എ യു.എ ലത്തീഫിനെതിരെ ഫേസ്ബുക്കില്‍ അസഭ്യകമന്റ് ഇട്ടെന്നാരോപിച്ച് യുവാവിനെ...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ‘പൂട്ടുവീഴും’; കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന്...