രാഹുൽ ഔട്ട്, പിഷാരടി ഇൻ? പാലക്കാട് ഇറങ്ങാൻ മുരളീധരനും കണ്ണൻ ഗോപിനാഥനും; അനിശ്ചിതത്വം തുടർന്ന് യുഡിഎഫ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രമേഷ് പിഷാരടി ശക്തനായ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്. പാര്‍ട്ടിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ നാണക്കേട് ഉന്നയിച്ച് എതിര്‍ക്കാനാണ് നീക്കം.

ലൈംഗിക അതിക്രമ പരാതികളെ തുടര്‍ന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചത്. മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ തുടങ്ങി പല പേരുകളും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനെയോ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെഎസ് ജയഘോഷിനെയോ പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊടുവില്‍, ചലച്ചിത്രതാരം രമേഷ് പിഷാരടിയെ പാലക്കാട് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം. രമേഷ് പിഷാരടിയുടെ ജനപ്രീതി, രാഹുലിനെതിരായ ആരോപണങ്ങള്‍ മറികടന്ന് യുഡിഎഫിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

spot_img

Related news

റിയൽ കേരള സ്റ്റോറി; ആറ്റുകാൽ പൊങ്കാലയിൽ സൗഹൃദത്തിന്റെ തണലൊരുക്കി പാളയം ജുമാ മസ്ജിദും പള്ളിയും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ...

പേരാവൂരിലേക്ക് ശൈലജ ടീച്ചർ; മട്ടന്നൂരിൽ സനോജ്; തളിപ്പറമ്പിൽ പി.കെ ശ്യാമള! കണ്ണൂരിലെ സി.പി.ഐ.എം പടയൊരുക്കം

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം.വി...

അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു, സഹോദരി ചികിത്സയിൽ

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന...

ഭക്തിയുടെ പെരുമഴയിൽ തലസ്ഥാനം; ഇന്ന് ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ തലസ്ഥാന നഗരി. ഇന്നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍...

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; വയോധികയെ അയൽവാസി കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

കോഴിക്കോട്: വയോധികയെ അയല്‍വാസിയായ യുവാവ് കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചു. വടകര അറക്കല്‍...