ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ഇനി ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ അന്ന് പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം.

തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജിലായിരുന്നു റോബിന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. മത്സരിച്ചേക്കുമെന്ന സൂചന നല്‍കുന്ന വാര്‍ത്ത സ്റ്റോറിയായി പങ്കുവെയ്ക്കുകയുമായിരുന്നു. ‘ആര്‍എസ്എസ് തിരുവനന്തപുരം’ എന്ന പേജും റോബിനെ പിന്തുണച്ച് രംഗത്തുവന്നതോടെയായിരുന്നു ബിജെപി പ്രവേശനം സംബന്ധിച്ച് അഭ്യൂഹം കടുത്തത്. പിന്നാലെ കടുത്ത സൈബര്‍ ആക്രമണവും താരം നേരിട്ടു. പച്ച തെറിവിളിയും ഭീഷണിയുമാണ് തനിക്കെതിരെ ഉയരുന്നതെന്നും താന്‍ സംഘിയാണെന്നും വ്യക്തിപരമായ ഇഷ്ടങ്ങളെ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു റോബിന്‍ പ്രതികരിച്ചത്.

‘ഞാന്‍ ആരെ ഇഷ്ടപ്പെടണം, പിന്തുണക്കണം എന്നതെല്ലാം വ്യക്തിപരമായ കാര്യമാണ്. റോബിന്‍ സംഘിയാണ്, ചാണകമാണ്, ചാണകത്തില്‍ ചവിട്ടിയെന്നെല്ലാം ഒരുപാട് പേര് പറയുന്നതുകണ്ടു. വ്യക്തിപരമായ ഇഷ്ടമാണ്. എനിക്ക് ബിജെപിയില്‍ അംഗത്വമില്ല. ബിജെപിയെയും നരേന്ദ്രമോദിയെയും എനിക്ക് ഇഷ്ടമാണ്. ലോകത്തിലെ ശക്തരായ നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. പ്രചോദനമാണ്. ഞാനൊരു സംഘിയാണെന്ന് അഭിമാനത്തോടെ പറയുന്നു. നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാന്‍ വരുന്നില്ലല്ലോ’, എന്നായിരുന്നു റോബിന്റെ പ്രതികരണം.

spot_img

Related news

ഒത്തൊരുമയുടെ കരുത്തിൽ ഒരു നഗരം; മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സജ്ജമായത് ലോകോത്തര ടൗൺഷിപ്പ്

ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ...

ആടിനെ മേയ്ക്കുന്നതിനിടെ തേനീച്ച ആക്രമണം; രക്ഷകരെയും ആക്രമിച്ചു; നേഴ്സിനും കുത്തേറ്റു

കൊല്ലം: ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച...

തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുതൽ സന്ദർശകർക്കായി തുറന്നു; ടിക്കറ്റ് നിരക്കുകളും മറ്റ് വിവരങ്ങളും അറിയാം

തൃശ്ശൂർ: പ്രകൃതിയോടൊപ്പം വന്യജീവികളുടെ ലോകം അടുത്തറിയാൻ അവസരമൊരുക്കി തൃശ്ശൂർ സുവോളജിക്കൽ പാർക്ക്...

സ്വന്തമായി കല്ലറയൊരുക്കി കാത്തിരുന്നു; ഒടുവിൽ ആ വയോധികൻ ജീവിതം അവസാനിപ്പിച്ചു

തിരുവനന്തപുരം: സ്വന്തം കല്ലറ നിർമിച്ച് മരണം കാത്തിരുന്ന വയോധികൻ ഒടുവിൽ ആത്മഹത്യ...

മക്കരപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; സീനിയേഴ്സിന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം....