മക്കരപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; സീനിയേഴ്സിന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വെള്ളിയാഴ്ച പള്ളിയിലേക്ക് പോകുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ പത്താം ക്ലാസുകാരായ സീനിയേഴ്സ് സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സംഭവത്തിൽ മീനാർകുഴി സ്വദേശി ഷഹബാസ് ടി.ക്ക് സാരമായി പരിക്കേറ്റു. വിദ്യാർത്ഥി ചികിത്സയിലാണ്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവത്തിൽ അഞ്ചോളം വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായാണ് റിപ്പോർട്ടുകൾ.

മർദ്ദന വിവരം സ്കൂൾ അധികൃതർ മറച്ചുവെക്കാൻ ശ്രമിച്ചതായി ഷഹബാസിന്റെ അമ്മ ആരോപിച്ചു. മകന് സുഖമില്ലെന്ന് മാത്രമാണ് സ്കൂളിൽ നിന്ന് അറിയിച്ചത്. എന്നാൽ മകൻ മർദ്ദനത്തിനിരയായ വിവരം ബോധപൂർവം മറച്ചുവെക്കാൻ ശ്രമിച്ചുവെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ ഷഹബാസിന്റെ അമ്മ പോലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

തനിക്ക് എന്തുകൊണ്ടാണ് മർദ്ദനമേറ്റതെന്ന് അറിയില്ലെന്ന് ഷഹബാസ് പറയുന്നു. സുഹൃത്തുമായി സീനിയേഴ്സിന് എന്തോ പ്രശ്നം നിലനിന്നിരുന്നു. അതിന്റെ പേരിലാണ് തങ്ങളെ ക്രൂരമായി മർദ്ദിച്ചതെന്ന് ഷഹബാസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related news

ആടിനെ മേയ്ക്കുന്നതിനിടെ തേനീച്ച ആക്രമണം; രക്ഷകരെയും ആക്രമിച്ചു; നേഴ്സിനും കുത്തേറ്റു

കൊല്ലം: ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച...

തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുതൽ സന്ദർശകർക്കായി തുറന്നു; ടിക്കറ്റ് നിരക്കുകളും മറ്റ് വിവരങ്ങളും അറിയാം

തൃശ്ശൂർ: പ്രകൃതിയോടൊപ്പം വന്യജീവികളുടെ ലോകം അടുത്തറിയാൻ അവസരമൊരുക്കി തൃശ്ശൂർ സുവോളജിക്കൽ പാർക്ക്...

സ്വന്തമായി കല്ലറയൊരുക്കി കാത്തിരുന്നു; ഒടുവിൽ ആ വയോധികൻ ജീവിതം അവസാനിപ്പിച്ചു

തിരുവനന്തപുരം: സ്വന്തം കല്ലറ നിർമിച്ച് മരണം കാത്തിരുന്ന വയോധികൻ ഒടുവിൽ ആത്മഹത്യ...

വാഗ്ദാനം പാലിച്ച് മുസ്ലിം ലീഗ്; വെള്ളിത്തോട്ടിൽ ഇന്ന് പുഞ്ചിരിയുടെ താക്കോൽ കൈമാറ്റം

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ...

സ്ഥാനാർത്ഥി പട്ടികയിൽ സസ്‌പെൻസ് നിലനിർത്തി സിപിഐഎം; കുന്നംകുളത്തേക്ക് സ്വരാജിനെ പരിഗണിക്കുന്നതായി സൂചന

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ...