കോൺഗ്രസ് – ലീഗ് സീറ്റ് കൈമാറ്റം; പട്ടാമ്പിയിൽ എം.എ. സമദ്, കോങ്ങാട് രമ്യ ഹരിദാസ്

പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണ. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ധാരണയായി. പട്ടാമ്പിയില്‍ മുസ്ലിം ലീഗും കോങ്ങാട് കോണ്‍ഗ്രസും മത്സരരംഗത്തു ഇറങ്ങും. പട്ടാമ്പിയില്‍ എം. എ സമദിന്റെ പേര് മുന്‍ഗണനയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ മുസ്ലിം ലീഗ് തന്നെ പട്ടാമ്പി സീറ്റ് ആവശ്യപ്പെടുകയായിരുന്നു.

വി ഫോര്‍ പട്ടാമ്പിയെ കൂടെ നിര്‍ത്തിയതടക്കം യുഡിഫ് മുന്നേറ്റത്തില്‍ ഇത്തവണ ലീഗ് നിര്‍ണായക പങ്ക് വഹിച്ചു. യുഡിഫ് വോട്ട് വര്‍ധിക്കാനും ഇത് കാരണമായി. ഇതോടെ നിയമ സഭ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത കണക്കിലെടുത്താണ് പട്ടാമ്പിയില്‍ മുസ്ലിം ലീഗ് മത്സര രംഗത്തിറങ്ങുന്നത്. പകരം നിലവില്‍ ലീഗ് മത്സര രംഗത്ത് ഉള്ള കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് നല്‍കും. പട്ടാമ്പിയില്‍ മുസ്ലിം ലീഗില്‍ നിന്നും എം എ സമദിന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സമദിന്റെ പേര് പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് തഴയപെടുകയായിരുന്നു. ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, അബ്ദുല്‍ റഷീദ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

spot_img

Related news

ഇറാൻ സംഘർഷം: ആയുധപ്പുര നിറയ്ക്കാൻ അമേരിക്ക; 5,000 കോടി ഡോളറിന്റെ അധിക ബജറ്റിന് നീക്കം

ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ...

റിയൽ കേരള സ്റ്റോറി; ആറ്റുകാൽ പൊങ്കാലയിൽ സൗഹൃദത്തിന്റെ തണലൊരുക്കി പാളയം ജുമാ മസ്ജിദും പള്ളിയും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ...

പേരാവൂരിലേക്ക് ശൈലജ ടീച്ചർ; മട്ടന്നൂരിൽ സനോജ്; തളിപ്പറമ്പിൽ പി.കെ ശ്യാമള! കണ്ണൂരിലെ സി.പി.ഐ.എം പടയൊരുക്കം

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം.വി...

രാഹുൽ ഔട്ട്, പിഷാരടി ഇൻ? പാലക്കാട് ഇറങ്ങാൻ മുരളീധരനും കണ്ണൻ ഗോപിനാഥനും; അനിശ്ചിതത്വം തുടർന്ന് യുഡിഎഫ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള...

അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു, സഹോദരി ചികിത്സയിൽ

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന...