മരണത്തിലും പിരിയാതെ കൂട്ടുകാർ; പെരുവള്ളൂരിലെ അപകടത്തിൽ പരിക്കേറ്റ നിസാറും മരിച്ചു, നാട് വിങ്ങുന്നു

മലപ്പുറം: പെരുവള്ളൂര്‍ പറമ്പില്‍ പീടികയില്‍ ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വേങ്ങര പാക്കടപ്പുറായ മാടംചിന കൊട്ടേക്കാട്ട് പരേതനായ മമ്മിതുവിന്റെ മകന്‍ നിസാറാണ് (32) മരിച്ചത്. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇക്കഴിഞ്ഞ ജനുവരി 11-ന് ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. പടിക്കല്‍ – കരുവാങ്കല്ല് റോഡില്‍ പെരുവള്ളൂര്‍ പറമ്പില്‍ പീടിക പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന സമയത്തുതന്നെ നിസാറിന്റെ സുഹൃത്തും പാക്കടപ്പുറം മാടന്‍ചീന സ്വദേശിയുമായ സി.പി (ചക്കിപ്പറമ്പന്‍) ഉസ്മാന്റെ മകന്‍ മുനീര്‍ (24) മരിച്ചിരുന്നു. പടിക്കല്‍ കരുവാങ്കല്ല് റോഡില്‍ പെരുവള്ളൂര്‍ പറമ്പിൽ പീടിക എച്ച്.പി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പെട്രോള്‍ പമ്പിലേക്ക് കയറുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും മുനീര്‍ മരിച്ചു.

നിസാറിന്റെ മാതാവ്: ഉമ്മു ജമീല. ഭാര്യ: ഷബാന. മക്കള്‍:മുഹമ്മദ് അഫ്സാന്‍, ഹിനാറ. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മാടംചിന ജുമാ മസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗള്‍ഫിലായിരുന്ന നിസാര്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. പ്രവാസ ജീവിതത്തില്‍ നിന്ന് അവധിക്ക് എത്തിയ ഇരുവരുടെയും അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി.

spot_img

Related news

കഴിവുകൾക്കും കരുണയ്ക്കും അംഗീകാരം; നാല് പ്രതിഭകളെ ആദരിച്ച് മോസ്കോ ജനകീയ വേദിയും സി.പി.ഐ.എമ്മും

കലാ-കായിക രംഗത്തെ മികവിനും ജീവൻരക്ഷാ പ്രവർത്തനത്തിലെ മാതൃകയ്ക്കും ആദരവുമായി മോസ്കോ ജനകീയ...

ചികിത്സ ഫലിച്ചില്ല; പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പൻ മരിച്ചു, മൃതദേഹം ഇന്ന് സംസ്കരിക്കും

മലപ്പുറം: കല്യാണവീട്ടില്‍ സദ്യക്കായി തയ്യാറാക്കിയ തിളച്ച പായസത്തിലേക്ക് വീണ് പൊള്ളലേറ്റ് മരിച്ച...

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...