ചികിത്സ ഫലിച്ചില്ല; പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പൻ മരിച്ചു, മൃതദേഹം ഇന്ന് സംസ്കരിക്കും

മലപ്പുറം: കല്യാണവീട്ടില്‍ സദ്യക്കായി തയ്യാറാക്കിയ തിളച്ച പായസത്തിലേക്ക് വീണ് പൊള്ളലേറ്റ് മരിച്ച അയ്യപ്പന്‍റെ സംസ്കാരം ഇന്ന് നടക്കും. ചേളാരി പത്തുര് അയ്യപ്പന്‍ (56) ആണ് കഴിഞ്ഞ ഞായറാഴ്ച്ച ബന്ധുവീട്ടിൽ വെച്ച് തിളച്ച് മറിയുന്ന പായസ ചെമ്പിലേക്ക് വീണ് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് അയ്യപ്പൻ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ ചേളാരി പാപ്പന്നൂരുള്ള ബന്ധുവിന്‍റെ കല്യാണ വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. പാചകത്തിന് സഹായിക്കുന്നതിനിടെ അയ്യപ്പൻ വലിയ ചെമ്പില്‍ സൂക്ഷിച്ച തിളച്ച പായസ അടയിലേക്ക് വിഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു അയ്യപ്പനെ ആശുപത്രിയില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് ഇന്നലെ മരണം സംഭവിച്ചത്.

ഏറെ കാലം വിവധ സ്കൂളുകിൽ സ്വകാര്യ ബസില്‍ ഡ്രൈവറായിരുന്നു അയ്യപ്പന്‍. ചേളാരിയില്‍ ഓട്ടോ ഡ്രൈവറായും ജോലിചെയ്തിരുന്നു. നിലവില്‍ ചേളാരി വിഎയുപി സ്‌കൂള്‍ ബസിലെ ഡ്രൈവറാണ്. അയ്യപ്പന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ: സരസ്വതി. സഹോദരങ്ങള്‍: നാടിച്ചി, അമ്മു, ശ്യാമള, പരേതരായ കുട്ടി നാഗന്‍, വേലായുധന്‍.

spot_img

Related news

വിടപറയാതെ മടക്കം; ആതവനാട് ലോറി അപകടത്തിൽ പരിക്കേറ്റ ജാഫറും മരണപ്പെട്ടു

വളാഞ്ചേരി ആതവനാടിൽ ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

സിപിഐഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; വിടവാങ്ങിയത് മലപ്പുറത്തെ ചുവപ്പൻ കരുത്ത്

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ.എൻ...

നാട്ടിൽ നിന്ന് ലഹരിയുമായി മടക്കം; കാളികാവിൽ 4.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: കാളികാവിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന...

മലപ്പുറത്ത് ‘പാമ്പ് പേടി’; പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകൾ, ജാഗ്രതാനിർദ്ദേശവുമായി വനംവകുപ്പ്

മലപ്പുറം: വേനല്‍ കടുത്തതോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍...

സ്ഥാനക്കയറ്റം നിഷേധിക്കുന്നു; മോട്ടോർ വാഹന വകുപ്പിൽ ‘അധിക ജോലി’ ചെയ്ത് വേറിട്ട പ്രതിഷേധം

മലപ്പുറം: സ്ഥാനക്കയറ്റ സാധ്യതകള്‍ നിഷേധിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം....