ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും, 23ന് സ്കൂൾ അടയ്ക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അര്‍ധവാര്‍ഷിക പരീക്ഷയിലുണ്ടായിരുന്ന ആശങ്ക അവസാനിച്ചു. പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താനാണ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായത്.

ഡിസംബർ 15നാണ് പരീക്ഷ ആരംഭിക്കുക. 23ന് പരീക്ഷ പൂർത്തിയായി സ്കൂൾ അടക്കും. ജനുവരി അഞ്ചിനായിരിക്കും തുറക്കുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും.

നേരത്തെ, ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നെങ്കിലും വിദ്യാർഥികളുടെ മാനസിക സമ്മർദം കടക്കിലെടുത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആശങ്ക ഒഴിവാക്കുകയായിരുന്നു. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

spot_img

Related news

കോളേജിലേക്കുള്ള യാത്ര മരണത്തിലേക്കായി; തൃശൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏലംകുളം ചെറുകര...

ബിയ്യം കൊള്ളക്കാരെ പൂട്ടിയവർക്ക് അംഗീകാരം; എസ്.ഐ ജയപ്രകാശിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ

മലപ്പുറം: പൊന്നാനി ബിയ്യത്തെ പ്രവാസിയുടെ വീട്ടിൽ നിന്ന് 500 പവൻ സ്വർണം...

ഗണേഷ് കുമാർ രാജി വെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകി, അഭ്യൂഹങ്ങൾക്ക് വിരാമം

മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ്...

നടിയെ ആക്രമിച്ച കേസ്: വിധിക്ക് എതിരെ സർക്കാർ; ദിലീപിന് ഹൈക്കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയല്‍ സ്വീകരിച്ച് ഹൈക്കോടതി....

പ്രധാനമന്ത്രി കൊച്ചിയിൽ; നഗരത്തിൽ ഇന്നും നാളെയും കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും...