കോതമംഗലത്ത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കവര്‍ന്നത് 2.5 ലക്ഷം; പ്രതികളെ പിടികൂടി പൊലീസ്

കൊച്ചി: എറണാകുളം കോതമംഗലത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന പ്രതികളെ പിടികൂടി പൊലീസ്. തൃശൂര്‍ കൊരട്ടി സ്വദേശി റിയാദ്, കൊടുങ്ങല്ലൂര്‍ സ്വദേശി തന്‍സീര്‍ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. അതിവിദഗ്ദ്ധമായാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നിന്ന കോതമംഗലം കുത്തുകുഴിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷ്ടാക്കള്‍ എത്തിയത് ഡിസംബര്‍ 23ന് പുലര്‍ച്ചെയാണ്. കടയുടെ മുന്‍വശം കമ്പിപ്പാര വച്ച് കുത്തിത്തുറന്ന പ്രതികള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. മോഷണം നടന്നത് ആദ്യം അറിയുന്നത് രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണം ഏറ്റെടുത്ത ഊന്നുകല്‍ പൊലീസിനെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യം വ്യക്തമല്ലെന്നത് കുഴക്കി. കടയിലെ സിസിടിവിയില്‍ ഹെല്‍മറ്റ് ധരിച്ച് ഇരുവരും മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ നന്നെ പാടായിരുന്നു. വസ്ത്ര ധാരണത്തില്‍ നിന്നും പ്രതികള്‍ ചെറുപ്പാക്കാരാകനുളള സാധ്യത പൊലീസ് കണ്ടെത്തി.

തെളിവുകളോരോന്നായി ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊടുങ്ങല്ലൂരില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ മോഷ്ടാക്കളെ പിടികൂടി. പ്രതികളെ കോതമംഗലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇവര്‍ക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

spot_img

Related news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കൂടി സംസ്ഥാനത്ത് വ്യാപക...

കളമശ്ശേരിയിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ വാഹനം ഇടിച്ചു; ഭർത്താവിന് ദാരുണാന്ത്യം

കൊച്ചി: കണ്ടെയ്നർ റോഡിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ അജ്ഞാത...

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ...

പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരുക്ക്

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി...

ആഘോഷങ്ങളിൽ കാർമേഘം പടരുന്നു; തിരുവോണനാളിലും (ഇന്ന്) ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവോണനാളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...