മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ് വെട്ടേറ്റത്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
ആക്രമണം നടക്കുമ്പോള്‍ കോതപ്പറമ്പ് ബീച്ച് പരിസരത്തായിരുന്നു അഷ്‌കര്‍. ഓട്ടോറിക്ഷയിലും ബൈക്കിലുമായി ആയുധങ്ങളുമായി എത്തിയ സംഘം അഷ്‌കറിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും കാലിനും കൈക്കുമാണ് പരിക്കേറ്റത്.
അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കവും കുടുംബ പ്രശ്‌നവുമാണെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിച്ച ആളുകളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. ഒരേ കുടുംബത്തില്‍ പെട്ട ആളുകളാണ് ഇവര്‍.