മണവാളനെ പിടിക്കാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; നടപടി കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍

തൃശ്ശൂര്‍: യുട്യൂബറായ മണവാളനെതിരെ തൃശ്ശൂര്‍ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഷഹീന്‍ ഷാ എന്ന മണവാളനെതിരായ നടപടി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചില്ല.

ഏപ്രില്‍ 19നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിച്ചുവെന്നാണ് കേസ്. പൊലീസ് ഇപ്പോള്‍ ഈ സംഭവത്തിലാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

spot_img

Related news

‘നടപടി ചീപ്പ്’; ‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...

കേരളത്തിൽ മോദി തരംഗം; കൊച്ചിയിൽ 10,800 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം, എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിസിൽ മുഴങ്ങി!

കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി....

ഫോൺ ചാർജ് തീരുന്നോ? ഗൂഗിളിന്റെ ഈ പുതിയ ഫീച്ചർ നിങ്ങൾക്കൊരു ആശ്വാസമാകും

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദനയായ 'ബാറ്ററി ഡ്രൈൻ' (Battery Drain)...

ചെന്നിത്തല നവോദയയിൽ വീണ്ടും മരണം; ‘മകൻ ഒരിക്കലും ഇത് ചെയ്യില്ല’, കൊലപാതകമെന്ന് പിതാവ്

ചെന്നിത്തല: ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ...

തൃശൂരിൽ കാറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; ഉള്ളിൽനിന്ന് പിസ്റ്റളും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

തൃശൂർ: കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ...